ഇന്ത്യയില്‍ മാഗി നൂഡില്‍സിന്റെ വില്‍പന നെസ്‌ലേ നിര്‍ത്തിവെച്ചു

മാഗി നൂഡില്‍സിന്റെ വില്‍പന രാജ്യത്താകമാനം നിറുത്തിവച്ചതായി നിര്‍മാതാക്കളായ നെസ്‌ലേ കമ്പനി അറിയിച്ചു. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നതിനാല്‍ വിവിധ സംസ്ഥാനങ്ങള്‍ മാഗിക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വില്‍പന നിറുത്തുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ മാഗി നേരത്തെ നിരോധിച്ചിരുന്നു. ഡല്‍ഹി 15 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
മാഗി 2 മിനിട്ട്‌സ് നൂഡില്‍സ് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ തത്ക്കാലം ഇന്ത്യയിലെ വിപണിയില്‍ നിന്ന് മാഗി നൂഡില്‍സ് പിന്‍വലിക്കുകയാണ്. ഗുണമേന്മ ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തി വൈകാതെ തന്നെ വിപണിയില്‍ തിരിച്ചെത്തും നെസ്‌ലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മാഗിയുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്.
മാഗിയെ കൂടാതെ, സണ്‍ഫീസ്റ്റ് നൂഡില്‍സും ഗുജറാത്ത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ, ഗുണമേന്മാ അതോറിറ്റി (എഫ്എസ്എസ്എഐ) നടത്തുന്ന പരിശോധനയ്ക്കു ശേഷം മാത്രമേ മാഗി നൂഡില്‍സ് നിരോധന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സൈനികരുടെ കാന്റീനുകളില്‍ മാഗി വിതരണം ചെയ്യുന്നതും നിറുത്തിവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























