പ്രധാനമന്ത്രിക്ക് ആശംസയുമായി യുവരാജ് സിങ്ങിന്റെ \'വെല്‍ഫി

ലോകം മുഴുവന്‍ നടന്നു നേതാക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന മോഡിക്ക് ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായൊരു സെല്‍ഫി. അതും ഒരു ക്രിക്കറ്റ് താരത്തിന്റെ. ക്യാന്‍സറിന്റെ പിടിയില്‍ നിന്നും തിരിച്ചുവന്ന യുവരാജ് സിംഗാണ് പ്രധാനമന്ത്രിക്ക് വെല്‍ഫി അയച്ചത്. ലോകം മുഴുവന്‍ സഞ്ചരിച്ച് സെല്‍ഫിയെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ \'വെല്‍ഫി\'. മോദി സ്‌റ്റൈലില്‍ തന്നെയാണ് ക്രിക്കറ്റ് താരത്തിന്റെ ആശംസയും.
അതിനാല്‍തന്നെ ക്രിക്കറ്റ് താരത്തിന്റെ വ്യത്യസ്തമായ ആശംസ അദ്ദേഹത്തിനും ഏറെ ഇഷ്ടമായി. കളിക്കളത്തില്‍ മാത്രമല്ല പുറത്തും തിളങ്ങാന്‍ യുവരാജിന് അറിയാമെന്നാണ് ഇതിനോടു മോദി പ്രതികരിച്ചത്. മോദി സ്‌റ്റൈലില്‍ പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനാണ് ക്രിക്കറ്റ് താരത്തിന്റെ വ്യത്യസ്തമായ ആശംസ മോദിക്കു ലഭിച്ചത്. വെല്‍ഫി ആപ്പിന്റെ സഹായത്തോടെ ട്വിറ്ററിലൂടെയാണ് യുവരാജ് മോദിക്ക് ആശംസ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























