ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഞ്ചോളം വരുന്ന ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരില്‍ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു.
കുപ്വാരയില്‍ 16 മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരില്‍ നിന്നും നാല് എകെ 47 തോക്കുകളും കണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























