ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്

ഈ വര്‍ഷം അവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്. 13-ാമത് ബ്രിക്‌സ് ഉച്ചകോടിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ലഡാക്ക് സംഘര്‍ഷാവസ്ഥ നിലനിൽക്കവേ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍ പിംഗും വേദി പങ്കിടുന്നത് .
2020ല്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷാങ്ഹായി ഉച്ചകോടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. ഉച്ചകോടിയില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഇതിന് പുറമെ ആഗോള തലത്തിലെ പ്രധാന വിഷയങ്ങളായ കോവിഡ് വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഈ വര്‍ഷത്തെ അവസാന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് ചൈന പിന്തുണ അറിയിച്ചിരുന്നു. ഈ വര്‍ഷത്തെ ബ്രിക്‌സ് മീറ്റിംഗുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ തങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വെന്‍ബിന്‍ പറഞ്ഞു. ബ്രിക്‌സ് വിപുലീകരിക്കുന്നതിന് ഇന്ത്യയുമായും മറ്റ് അംഗങ്ങളുമായും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തങ്ങള്‍ തയ്യാറാണെന്നും ചൈന അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha