പഞ്ചാബില്‍ അമോണിയം വാതകം ചോര്‍ന്ന് ആറുപേര്‍ മരിച്ചു, നൂറോളം പേര്‍ ആശുപത്രിയില്‍

പഞ്ചാബിലെ ലുധിയാനയില്‍ അമോണിയം വാതകം ചോര്‍ന്ന് ആറു പേര്‍ മരിച്ചു. നൂറോളം പേര്‍ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. അമോണിയം ഗ്യാസ് ടാങ്കര്‍ ചോര്‍ന്നാണ് അപകടമെന്ന് റിപ്പോര്‍ട്ട്. ലുധിയാനയില്‍ നിന്നു 25 കിലോ മീറ്റര്‍ അകലെ ദ്രോഹ ബൈപ്പാസിലാണ് അപകടം. ദേശീയ ദുരന്തനിവരാണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
ആറു പേര്‍ നിലവില്‍ മരിച്ചതായി ദ്രോഹ പൊലീസ് അറിയിച്ചു. ഇവരുടെ മൃതദേഹം ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റി. വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നൂറോളം പേര്‍ക്ക് ശ്വാസതടസമുണ്ടായതായും പൊലീസ് അറിയിച്ചു. വാതക ചോര്‍ച്ചയുണ്ടായതോടെ ജനങ്ങള്‍ ഭയപ്പെട്ട് വീടിനു പുറത്തിറങ്ങി. ദുരന്തത്തിനിരയായവരെ ദ്രോഹയിലെയും ലുധിയാനയിലെയും ഖന്നയിലെയും വിവധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്ത് രജിസ്‌ട്രേഷനുള്ള ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























