Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ ബഹിരാകാശ വ്യവസായ രംഗത്ത് സജീവമാകുന്നു

22 JUNE 2015 12:19 PM IST
മലയാളി വാര്‍ത്ത.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ വകുപ്പ് പുതിയ നാഴികകല്ലുകള്‍ താണ്ടിയെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ഇന്ത്യ ബഹിരാകാശ വ്യവസായ രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്നും 2 പുതിയ പദ്ധതികളാണ് ബഹിരാകാശ വകുപ്പിന്റെ ആലോചനയിലുള്ളതെന്നും മന്ത്രി പറഞ്ഞു.

ഉപഗ്രഹങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും വാടകയ്ക്ക് നല്‍കാനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപഗ്രഹം ബ്രിട്ടന് നല്‍കും. ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ സാധ്യതകള്‍ നല്‍കുന്ന വീണ്ടും ഉപയോഗിക്കാകുന്ന ബഹിരാകാശ വാഹനങ്ങള്‍ സെപ്തംബറിലേയ്ക്ക് വിക്ഷേപിക്കാനാണ് പദ്ധതി.

ഇന്ത്യയുടെ ഗതി നിര്‍ണ്ണയ ഉപഗ്രഹമായ ഐ ആര്‍എന്‍എസ്എസിന് തുടര്‍ച്ചയായി 7 സാറ്റലൈറ്റുകള്‍ കൂടി ബഹിരാകാശ വകുപ്പ് നിര്‍മ്മിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ ബഹിരാകാശ വകുപ്പിന്റെ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജിതേന്ദ്രസിംഗ് പുതിയ പദ്ധതികളെ കുറിച്ച് വിവരിച്ചത്.

2014 ഒക്‌ടോബറില്‍ ഐആര്‍എന്‍എസിന്റെ വിക്ഷേപണത്തിലൂടെയായിരുന്നു സ്വന്തം ഗതി നിര്‍ണ്ണയ ഉപഗ്രഹം എന്ന ഇന്ത്യയുടെ സ്വപ്നം സഫലമായത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന ഡിസാസ്റ്റര്‍ മോണിറ്ററിംഗ് ഉപഗ്രഹമായ ഡിഎംസിയും അടുത്തമാസം വിക്ഷേപണത്തിന് തയ്യാറാകും.

ബഹിരാകാശ പര്യവേഷണരംഗത്തെ വിഷയങ്ങളെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ സാകാറിന്റെ ഉദ്ഘാടനവും മന്ത്രി ജിതേന്ദ്രസിംഗ് നിര്‍വഹിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ വിജയിപ്പിക്കുന്ന വിധത്തിലാകും ബഹിരാകാശ വകുപ്പിന്റെ പുതിയ പരിപാടികളെന്നും മന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (2 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (3 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (3 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends