വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കുടുങ്ങി നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കുടുങ്ങി നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് ഭാഗ്പതിലെ ചാന്ദിനഗര്‍ പ്രദേശത്താണ് സംഭവമുണ്ടായത്.
വീടിന് പുറത്ത് രാജ്കുമാര്‍ എന്നയാള്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറിയിരുന്ന് അയല്‍വാസികളായ അഞ്ചുകുട്ടികള്‍ കളിക്കുകയായിരുന്നു. അതിനിടെ കാര്‍ ഓട്ടോലോക്കായി. നാലുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
'ഓട്ടോലോക്ക് ആയതോടെ അഞ്ചുകുട്ടികളും കാറിനുള്ളില്‍ കുടുങ്ങി. നാലുകുട്ടികള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിന് അയച്ചു' ശ്വാസംമുട്ടിയാണ് ഇവരുടെ മരണം.
മരിച്ചവരില്‍ രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മരണത്തെ തുടര്‍ന്ന് കാര്‍ ഉടമക്കെതിരെ അയല്‍വാസികള്‍ രംഗത്തെത്തി. ഉടമയുടെ നിസംഗതയാണ് അപകടത്തിന് കാരണമെന്ന് അയല്‍വാസികള്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha


























