Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ വിമാനവാഹക യുദ്ധകപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടിത്തം...

08 MAY 2021 01:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വിമാനവാഹക യുദ്ധകപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടിത്തം. കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് വച്ച് ഇന്ന് രാവിലെയാണ് കപ്പലില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തിയത്. കപ്പലില്‍ നാവികരുടെ താമസത്തിനായി ഒരുക്കിയിരുന്ന ഭാഗത്താണ് തീ പിടിച്ചത്.

ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നാവികര്‍ ചേര്‍ന്ന് തീയണച്ചതായും ആര്‍ക്കും സംഭവത്തില്‍ പരിക്കില്ലെന്നും നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നാവികസേന അധികൃതര്‍ അറിയിച്ചു.



പരമാവധി 1600ഓളം പേരെ ഉള്‍ക്കൊളളുന്ന വലിയ വിമാനവാഹക കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ. 2013ല്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ ഈ കപ്പല്‍ വാങ്ങിയത്. 1987ല്‍ റഷ്യ തദ്ദേശീയമായി നിര്‍മ്മിച്ച് ബകു എന്ന് നാമകരണം ചെയ്ത യുദ്ധ കപ്പലാണ് ഇന്ത്യ 2013ല്‍ വാങ്ങിയത്.

ഒഴുകുന്ന എയര്‍ഫീല്‍ഡ് എന്നറിയപ്പെടുന്ന കപ്പലിന് നീളം 284 മീറ്ററാണ്. കപ്പലിന്റെ ബീമിന് 60 മീറ്ററാണ് വലുപ്പം. ആകെ മൂന്ന് ഫുട്ബാള്‍ കളിസ്ഥലങ്ങളുടെയത്ര വലുപ്പമാണ് കപ്പലിന്റെ മുകള്‍തട്ടിനുളളത്.

 

 



ഇന്ത്യന്‍ ഇതിഹാസങ്ങളിലെ വിക്രമാദിത്യ ചക്രവര്‍ത്തിയുടെ പേരാണ് ഈ കപ്പലിന് നല്‍കിയിരിക്കുന്നത്. ഐഎന്‍എസ് വിക്രമാദിത്യന് പുറമേ ഐഎന്‍എസ് വിരാട് എന്നൊരു വിമാനവാഹക കപ്പലും ഇന്ത്യയ്ക്കുണ്ട്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends