Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സംഭവിച്ചത് വമ്പൻ തിരിച്ചടി, നഷ്ടപ്പെട്ടത് പിടിക്കാനൊരുങ്ങി ബിജെപിയുടെ ആ തന്ത്രം : കോവിഡ് പ്രതിരോധം ശക്തമാക്കും

08 MAY 2021 01:46 PM IST
മലയാളി വാര്‍ത്ത

ബംഗാൾ തമിഴ്നാട് കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്ക് കനത്ത നിരാശയാണ് ഉണ്ടായത്... അതുകൊണ്ടുതന്നെ ചിലയിടങ്ങളിൽ ഒരു തിരിച്ചുവരവും ചിലയിടങ്ങളിൽ കയറി വരവും ഒക്കെ ബിജെപി ആഗ്രഹിക്കുന്നുണ്ട്...

ബംഗാളിനു പിന്നാലെ ഉത്തർപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി കനത്ത തിരിച്ചടി നേരിട്ടതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഒരുങ്ങുകയാണ് ബിജെപി. രണ്ടിടത്തും കോവിഡ് രണ്ടാംവരവും ജനങ്ങൾക്കുണ്ടായ കഷ്ടപ്പാടുകളും പാർട്ടിക്കു തിരിച്ചടിയായി എന്ന നിഗമനത്തിലാണ് ബിജെപി.

പ്രധാനമന്ത്രി നടത്തുന്ന യോഗങ്ങളിലെ കാര്യങ്ങൾ പുറത്തുവിടുന്ന മുഖ്യമന്ത്രിമാർക്കെതിരെയും പ്രചാരണം നടത്തുവാൻ ഒരുങ്ങുകയാണ്. കോവിഡ് പ്രതിരോധം പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് കുറ്റപ്പെടുത്തി.


യുപിയിലെ എല്ലാ ജനപ്രതിനിധികളോടും അവരുടെ മേഖലകളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലും ഓക്സിജൻ ലഭ്യത സുതാരര്യമാക്കുന്നതലും ശ്രദ്ധിക്കാനും കോവിഡ് പ്രതിരോധത്തിൽ ഇടപെടാനും നിർദേശിച്ചിട്ടുണ്ട്. പ്രതിരോധത്തിൽ യുപി മുൻപന്തിയിലാണെന്ന് ആദ്യഘട്ടത്തിൽ പ്രധാനമന്ത്രിയും യുപി സർക്കാരും അവകാശപ്പെട്ടിരുന്നു.

പക്ഷേ, രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ അവസ്ഥ വളരെയധികം പരിതാപകരമാണ്.
പല മന്ത്രിമാരും ചോദ്യം മുൾമുനയിൽ നിർത്തിയിരുന്നു. കോവിഡ് രണ്ടാംവരവ് മുൻകൂട്ടിക്കാണുന്നതിലും നയങ്ങൾ രൂപപ്പെടുത്തുന്നതിലും പ്രധാനമന്ത്രിയുടെ ഓഫിസ് പരാജയപ്പെട്ടതായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ കുറ്റപ്പെടുത്തിയിരുന്നു.

പ്രതിപക്ഷ മുഖ്യമന്ത്രിമാരും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. സർക്കാരിന് വ്യക്തമായ നയം വേണമെന്ന് സുപ്രീം കോടതിയും പറഞ്ഞു. അലഹാബാദ് ഹൈക്കോടതി ഓക്സിജൻ കിട്ടാതെയുള്ള മരണങ്ങൾ ‘വംശഹത്യ’യാണെന്നു വരെയുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ‍ ബിജെപി ബംഗാൾ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് സംസ്ഥാന ബിജെപിയിലും വിമർശനമുയർന്നു.
ഏതായാലും തിരിച്ചുവരവ് ബിജെപി ആഗ്രഹിക്കുന്നുണ്ട് എന്നതിനുള്ള സൂചനകൾ ഇതിനോടകം ലഭ്യമായി കഴിഞ്ഞിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends