Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുജറാത്തിൽ നിന്നും 'സൈകൊവ്-ഡി': ഇന്ത്യയുടെ ആദ്യത്തെ ഡിഎൻഎ കോവിഡ് വാക്‌സിൻ, അനുവാദത്തിനായി കാത്തിരിക്കുന്നു

08 MAY 2021 02:40 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ഇന്ത്യയ്ക്ക്അ മറ്റൊരു നേട്ടം കൂടി... ഗുജറാത്തിൽ നിന്നും കണ്ടുപിടിച്ചിരിക്കുന്നത് വമ്പൻ ഐറ്റം.... കൊറോണയുടെ ദുരിതത്തിൽ അകപ്പെട്ടിരിക്കുന്ന വർക്ക് ആശ്വാസകരമായി ആ വാർത്ത.ഗുജറാത്തിലെ സൈഡസ് കാഡില കമ്പനി വികസിപ്പിച്ചെടുത്ത 'സൈകൊവ്-ഡി' എന്ന കൊവിഡ് പ്രതിരോധ വാക്‌സിൻ അടിയന്തര ഉപയോഗത്തിനുള‌ള അനുമതിയ്‌ക്കായി ഈ മാസം തന്നെ സമർപ്പിക്കുവാൻ ഒരുങ്ങുകയാണ്.

ഈ മാസം തന്നെ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അനുമതി ലഭിച്ചാലുടൻ പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിൻ നിർമ്മിക്കുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. വാക്‌സിൻ ഇഞ്ചക്ഷൻ വേദനയില്ലാത്തതാകുമെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.അനുമതി ലഭിക്കുകയാണെങ്കിൽ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന നാലാമത് വാക്‌സിനാകും സൈകൊവ്-ഡി. മാസം മൂന്ന് മുതൽ നാല് വരെ കോടി ഡോസ് വാക്‌സിനുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി രണ്ടോളം വിതരണ കമ്പനികളുമായി ചർച്ചകൾ നടക്കുകയാണ്. കഴിഞ്ഞ നവംബർ മാസത്തിൽ വാക്‌സിൻ നിർമ്മാണ പുരോഗതി അഹമ്മദാബാദിലെ കമ്പനി പ്ളാന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുകയും ചെയ്തു.


വാക്‌സിന് അനുമതി ലഭിക്കുന്നതോടെ വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന വാക്‌സിൻ ക്ഷാമത്തിന് അതിവേഗം പരിഹാരമാകും. 25 ഡിഗ്രി സെൽഷ്യസിൽ വരെ സൂക്ഷിക്കാവുന്ന വാക്‌സിൻ 2 മുതൽ 8 ഡിഗ്രി വരെ കാലാവസ്ഥയിൽ സൂക്ഷിക്കുന്നതാണ് ഉത്തമമെന്നും അവർ വ്യക്തമാക്കി.

മുൻപ് ഏപ്രിൽ മാസത്തിൽ സൈഡസ് കാഡിലയുടെ വൈറഫിൻ എന്ന മരുന്നിന് കൊവിഡിനെതിരെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. ചെറിയ ലക്ഷണങ്ങളുള‌ള രോഗത്തിനാണ് ഈ മരുന്ന് ഉപയോഗിക്കുക.ഇന്ത്യയിൽ തന്നെ ആദ്യമായി വികസിപ്പിച്ച ഡിഎൻ‌എ വാക്‌സിനാണ് സൈക്കോവ്-ഡി. 28,000 പേരിൽ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് അംഗീകാരത്തിനായി കമ്പനി ഡ്രഗ് കൺട്രോളർ ജനറലിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

പരീക്ഷണം നടത്തിയവരിൽ 12 മുതൽ 17 വയസ് വരെ പ്രായമുള‌ള കുട്ടികളുമുണ്ട്. അതുകൊണ്ട് കുട്ടികൾക്കും വാക്‌സിൻ ഫലപ്രദമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്പനി ഇപ്പോൾ ആയിരിക്കുന്നത്. അതേസമയം ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാമിന് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്സിനാണ് സിനോഫാം. രണ്ട് ഡോസായി നല്‍കുന്ന വാക്സിന് വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളില്‍ സിനോഫാം വിതരണത്തിനായി എത്തിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി നിരവധി കമ്പനികളുടെ വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്. ഫൈസര്‍ ബയോ എന്‍ ടെക്ക്, മോഡെണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രസെനേസ, ദക്ഷിണ കൊറിയയിലും, ഇന്ത്യയിലും ഉത്പാദിപ്പിച്ച വാക്സിനുകള്‍ക്കാണ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ചൈനയില്‍ സിനോഫാം ഉപയോഗിച്ചാണ് വാക്സിനേഷന്‍ നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends