Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മിസോറാം; മേയ് 10 രാവിലെ നാലുമുതല്‍ മുതല്‍ 17ന് രാവിലെ നാലുവരെ കടുത്ത നിയന്ത്രണങ്ങൾ, ആരോഗ്യ -സേവന മേഖലകളൊഴികെ മറ്റെല്ലാ സര്‍കാര്‍ സ്ഥാപനങ്ങളും അടച്ചിടും

08 MAY 2021 03:49 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മേയ് 10 രാവിലെ നാലുമുതല്‍ മുതല്‍ 17ന് രാവിലെ നാലുവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ മിസോറാം.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കും. അന്തര്‍ സംസ്ഥാനയാത്രികര്‍ക്ക് 10 ദിവസം നിര്‍ബന്ധിത നിരീക്ഷണവും വേണം.

അതിര്‍ത്തി വഴി മാത്രമേ മിസോറാമില്‍ പ്രവേശിക്കാവൂവെന്നും നെഗറ്റീവ് കോവിഡ് സെര്‍ടിഫികറ്റ് വേണമെന്നും മിസോറാം ചീഫ് സെക്രടറി അറിയിച്ചു.

 

നേരത്തേ എല്ലാ ജില്ല മജിസ്‌ട്രേറ്റുമാരും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ലോക്ഡൗണ്‍.

ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു പാര്‍കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ജിമുകള്‍, കമ്യൂണിറ്റി ഹാളുകള്‍, റസ്റ്ററന്റുകള്‍, ഷോപിങ് കോംപ്ലക്‌സുകള്‍, മാളുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തനാനുമതിയില്ല. മറ്റു കൂടിച്ചേരലുകള്‍ക്കും അനുമതി നല്‍കില്ല. ആരോഗ്യ -സേവന മേഖലകളൊഴികെ മറ്റെല്ലാ സര്‍കാര്‍ സ്ഥാപനങ്ങളും അടച്ചിടും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസങ്ങളിലായി കേരളവും തമിഴ്‌നാടും ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

 

അതേസമയം, സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തിനിടെ വന്‍ വര്‍ദ്ധനവ്. 24 മണിക്കൂറിനുള്ളിൽ 274 പേരെ ഐ സി യുവിലും, 331 പേരെ വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരമൊരു വര്‍ദ്ധനവ് ആദ്യമായാണ്.

അതിഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലും, ആരോഗ്യ പ്രവർത്തകർക്കുള്ള കോവിഡ് സുരക്ഷാ വസ്തുക്കൾ ലഭ്യമല്ലാത്തതും രോഗപ്രതിരോധത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള ഐ സി യുകളിൽ 2323യിലും ഇപ്പോൾ രോഗികൾ ഉണ്ട്.


പൊതുജനങ്ങൾ ഡബിൾ മാസ്ക് അല്ലെങ്കിൽ എൻ-95 മാസ്ക് അതുമല്ലെങ്കിൽ സർജിക്കൽ മാസ്ക് ധരിക്കണമെന്ന് സർക്കാരിന്റെ ഉത്തരം ഉണ്ട് എന്നാൽ, പൊതുജനങ്ങൾക്ക് സർജിക്കൽ മാസ്ക്, എൻ-95 മാസ്ക് കിട്ടുന്നില്ല എന്നും പരാതി ഉയരുന്നു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സുരക്ഷാ വസ്തുക്കളുടെ ആവശ്യവും വർദ്ധിച്ചു.

കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിലൂടെ രോഗവ്യാപനം തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends