Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച് ചീഫ് സെക്രട്ടറി; ചീഫ് സെക്രട്ടറിയുടെ നിലപാട് ഭരണഘടനാവിരുദ്ധമെന്ന് ഗവര്‍ണര്‍; പശ്ചിമ ബംഗാളിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമില്ല; കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

08 MAY 2021 04:05 PM IST
മലയാളി വാര്‍ത്ത

പശ്ചിമബംഗാളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച് ബംഗാള്‍ ചീഫ് സെക്രട്ടറി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കാണാനാവില്ലെന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ നിലപാട് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഭരണഘടന മേധാവികള്‍ക്ക് വിവരം കൈമാറാന്‍ ആകില്ലെന്നത് ഭരണഘടനയെയും നിയമവാഴ്ചയും അവഹേളിക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ന് രാത്രി 7 മണിക്ക് രാജ്ഭവനില്‍ എത്താനായിരുന്നു ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം. അതേസമയം, പശ്ചിമ ബംഗാളിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഗവര്‍ണര്‍, ബംഗാള്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി , ഡിജിപി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത്, നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലകളിലെ സംഘര്‍ഷ സ്ഥലങ്ങളിലും പ്രതിനിധി സംഘം നേരിട്ടെത്തി.

രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കര്‍ നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും സംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സംഘര്‍ഷങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മെയ് 10 ന് നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയും ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 16 പേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവും ആക്രമിക്കപ്പെട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends