Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ ആശുപത്രിയില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് പരിശോധനാ ഫലം ആവശ്യപ്പെടരുതെന്ന് കേന്ദ്രം

08 MAY 2021 05:25 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് പോസിറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുള്‍പ്പെടെ രോഗികള്‍ക്ക് ഏറെ ആശ്വസകരമാകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്.

കൊവിഡെന്ന് സംശയിക്കുന്നവരെ പ്രത്യേകം വാര്‍ഡുകളിലാണ് പാര്‍പ്പിക്കേണ്ടത്.

ഒരു രോഗിക്കും സേവനങ്ങള്‍ നിഷേധിക്കപ്പെടരുത്. ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിലോ സ്ഥലത്തോ ആണ് രോഗിയെന്ന് തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുത്. ആവശ്യത്തിന് അനുസരിച്ചായിരിക്കണം ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടത്.

ആശുപത്രിവാസം ആവശ്യമില്ലാത്തവര്‍ ബെഡ് കൈവശപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണം. പരിഷ്‌കരിച്ച നയം അനുസരിച്ചായിരിക്കണം ഡിസ്ചാര്‍ജെന്നും കേന്ദ്രം അറിയിച്ചു.


കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ഇന്ത്യയെ ബാധിച്ചുകൊണ്ടിരിക്കവേ ഒരാശ്വാസം വാര്‍ത്ത. ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച മരുന്ന് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് വ്യക്തമായി.

2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രെഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നിന് രോഗശമന ശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. വാക്സീന്‍ ക്ഷാമം നേരിടുമ്ബോഴാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറലിന്റെ ഉത്തരവ്.

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമിതെന്നാണ് കരുതുന്നത്. കിടത്തിച്ചികിത്സയിലുള്ളവര്‍ക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തില്‍ രോഗം ഭേദമായെന്നാണ് വിവരം.


കൂടുതല്‍ പരീക്ഷണത്തിലേക്ക് പോകാതെ അടിയന്തിരമായി മരുന്ന് ലഭ്യമാക്കാനാവും ശ്രമം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐ‌എന്‍‌എം‌എസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends