Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് പശ്ചാത്തലത്തിൽ ആവശ്യമെങ്കില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാവൂ; തടവുകാര്‍ക്ക് മതിയായ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സുപ്രീംകോടതി

08 MAY 2021 07:11 PM IST
മലയാളി വാര്‍ത്ത

ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാവൂവെന്ന് ഉത്തരവുമായി സുപ്രീംകോടതി. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകള്‍ നിറഞ്ഞ് രോഗവ്യാപന സാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തടവുകാര്‍ക്ക് മതിയായ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്നത് ഉറപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

തടവുകാരില്‍ വിട്ടയക്കാവുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിച്ച ഉന്നതാധികാര സമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പരോള്‍ ലഭിച്ച തടവുകാര്‍ക്ക് ഈ വര്‍ഷവും 90 ദിവസങ്ങള്‍ വരെ പരോള്‍ നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയിലുകളില്‍ കുറ്റവാളികള്‍ നിറയുന്നത് ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളും നേരിടുന്ന പ്രശ്നമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കും ടെസ്റ്റിങ് ഇടക്കിടെ നടത്തി കോവിഡ് രോഗത്തെ ഫലപ്രദമായി തടയണമെന്നും അഭിപ്രായപ്പെട്ടു. ആവശ്യമെങ്കില്‍ അതിവേഗം ചികിത്സ നല്‍കണം. തടവറകളില്‍ ശുചിത്വം പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

പുറത്തിറങ്ങിയാല്‍ കോവിഡ് പിടിപെടുമെന്ന് ഭയമുള്ള തടവുകാരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ കഴിയണം. നാല് ലക്ഷത്തിലേറെയാണ് രാജ്യത്തെ തടവറകളില്‍ കഴിയുന്നവരുടെ ആകെ എണ്ണം. ഇതില്‍ പല ജയിലുകളിലും പരിധിയിലധികം കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം പരോള്‍ അനുവദിച്ചവര്‍ക്ക് ഇക്കൊല്ലവും 90 ദിവസം വരെ പരോള്‍ നല്‍കാനും അറസ്റ്റ് പരമാവധി കുറയ്ക്കാനും കോടതി ഉത്തരവിട്ടത്. ഡല്‍ഹിയിലെ ജയിലുകളില്‍ കൊള്ളാവുന്നതിന്റെ രണ്ടിരട്ടി ആളുകളാണ് തടവിലുള്ളത്. ഇതോടെ രൂക്ഷമായ കോവിഡ് വ്യാപനം ഇവിടങ്ങളിലുണ്ടാകുന്ന സാഹചര്യമാണ്. ഇത് കൂടി കണ്ടുകൊണ്ടാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends