ഉത്തരാഖണ്ഡ് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 110 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്ക്
ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ 100ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 110 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമാണ് രോഗം ബാധിച്ചത്.
ആശുപത്രിയിലെ പിആര്‍ഒ ആണ് ഈ വിവരം പുറത്തുവിട്ടത്. കോവിഡ് സ്ഥിരീകരിച്ച മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും വാക്സിന് സ്വീകരിച്ചിരുന്നു. കോവിഡ് രോഗികളുമായി ഇടപഴുകിയതാകാം രോഗം പടരാന്‍ കാരണമായതെന്ന് കരുതുന്നു. ചീഫ് മെഡിക്കല്‍ സൂപ്രണ്ടന്റ് വിജയേഷ് ഭരദ്വാജിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha