Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് വൈറസിനേക്കാൾ അപകടകരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്‌താവന! കൊവിഡ് പ്രതിസന്ധിയെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്, സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു വെല്ലുവിളിയായ ഇത്തരം കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണം; ആന്ധ്ര മുൻ മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസ്

08 MAY 2021 08:26 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം രാജ്യത്ത് അതിശക്തമായി വര്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോതിനെതിരെ നിരവധിപേർ കള്ളപ്രചാരണങ്ങളുമായി രംഗത്ത് എത്താറുമുണ്ട്. ഇപ്പോളിതാ ആന്ധ്രാ മുഖ്യമന്ത്രി കള്ളപ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുൻമുഖ്യമന്ത്രിക്കെതിരെ കേസെടുത്തിരിക്കുകയാണ്.

കൊറോണ വൈറസിൻ്റെ പുതിയ വകഭേദത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെതിരെ പോലീസ് കേസെടുത്തു.

കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ എൻ440കെയുമായി ബന്ധപ്പെട്ട് തെറ്റായി സംസാരിക്കുകയും ജനങ്ങൾക്കിടെ ഭീതിപരത്താൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കുർണൂൽ പോലീസ് ചന്ദ്രബാബു നായിഡുവിനെതിരെ കേസ് രജിസ്‌റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 188, 505 (1) (b) (2), ദുരന്ത നിവാരണ നിയമം 54 വകുപ്പ് എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ വൈറസിൻ്റെ ജനിതകമാറ്റം സംഭവിച്ച എൻ440കെ വൈറസ് വ്യാപകമാണെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് മുൻ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി കുർണൂൽ സ്വദേശിയായ എം സുബയ്യ എന്നയാൾ പോലീസിൽ പരാതിയുമായി എത്തിയത്.

അതേസമയം , നായിഡുവിൻ്റെ പ്രസ്‌താവന കൊവിഡ് വൈറസിനേക്കാൾ അപകടകരമാണെന്ന് ഗതാഗത മന്ത്രി പെർണി വെങ്കടരാമയ്യ വ്യക്തമാക്കി. "റായിഡു നടത്തിയ ആരോപണം ശരിയല്ല. കൊവിഡ് വൈറസിനേക്കാൾ അപകടകരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്‌താവന.

 

 

ജനിതകമാറ്റം സംഭവിച്ച വൈറസുകളെക്കുറിച്ച് വ്യക്തമായ സ്ഥീകരണം ലഭ്യമാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പരാമർശം ഉണ്ടായത്. കൊവിഡ് പ്രതിസന്ധിയെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്. സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു വെല്ലുവിളിയായ ഇത്തരം കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണം" - എന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends