രക്ഷപെടാൻ തെരഞ്ഞെടുത്തത് പെൺവേഷം; ഒടുവിൽ പോലീസ് പൂട്ടിട്ടു... ഗുണ്ടാനേതാവ് അറസ്റ്റിൽ
പെൺ വേഷത്തിൽ രക്ഷപെടാൻ ശ്രമിച്ച ഗുണ്ടാനേതാവ് പോലീസ് പിടിയിലായി. മുംബൈയിലാണ് അമ്പരിപ്പിക്കുന്ന സംഭവം നടന്നത്. മണികണ്ഠന് എന്ന ശംഭു കുട്ടനാണ് നവി മുംബൈയില്‍ അറസ്റ്റിലായത്. മുംബൈയില്‍ ഇയാള്‍ക്കെതിരെ 23 ഓളം കേസുകള്‍ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസിനെ വെട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച ഇയാളെ മൂന്ന് കിലോമീറ്റര്‍ പിന്തുടര്‍ന്ന ശേഷമാണ് പൊലീസ് വലയിലാക്കിയത്.
15 ദിവസം കൂടുമ്പോള്‍ മൊബൈല്‍ നമ്പര്‍ മാറ്റുന്ന ഇയാളെ പിടിക്കാന്‍ പോലീസ് കുറച്ചു നാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളുടെ ഒളിത്താവളം മനസിലാക്കി പോലീസ് എത്തിയപ്പോള്‍ പെണ്‍വേഷമണിഞ്ഞ് മണികണ്ഠന് അതിസാഹസികമായി രക്ഷപെട്ടു.
എന്നാൽ, മൂന്ന് കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന ശേഷം പൊലീസ് വിദഗ്ദമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha