Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനദണ്ഡങ്ങൾ ലംഘിച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു; 150-ൽ ഏറെപ്പേർ പങ്കെടുത്ത ചടങ്ങിൽ 21 പേർ മരണപെട്ടു; സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവെച്ചതോടെ സംഭവം പുറം ലോകത്തേക്ക്...

08 MAY 2021 09:48 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ രീതിയിൽ കേസെടുക്കുകയും ചെയ്യും.

കൂടാതെ അതിന്റെ വിപത്തുകൾ അനുഭവിക്കുന്നതും നമ്മൾ തന്നെയാകും. അത്തരത്തിലൊരു വാര്‍ത്തയാണ് രാജസ്ഥാനിലെ ജയ്‌പൂരില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കോവിഡ് ബാധിതന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കോവിഡ് ബാധിച്ചു മരണപെട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസരയുടെ മണ്ഡലത്തില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചപ്പോൾ മാത്രമാണ്.


രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലാണ് സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ 150 ലേറെ പേരാണ് കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്തത്.

ഇതില്‍ നൂറിലേറെ പേര്‍ രോഗികളായി. അതേസമയം സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത അഞ്ചുപേര്‍ മാത്രമേ കോവിഡ് മൂലം മരിച്ചിട്ടുള്ളു എന്നാണ് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ ഏപ്രില്‍ 21നാണ് ഖീര്‍വ ഗ്രാമത്തില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടന്നിരുന്നത്. കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം പൊതിഞ്ഞു കൊണ്ടുവന്ന കവര്‍ നീക്കം ചെയ്ത ജനങ്ങള്‍ മൃതദേഹത്തില്‍ തൊട്ട് അന്തിമോപചാരം അര്‍പ്പിച്ചു.

ഇതോടെ രോഗവ്യാപനം ഉണ്ടാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends