ചരിത്രത്തിലാദ്യമായി വനിതാ ഉദ്യോഗസ്ഥരെ മിലിട്ടറി പോലീസില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സേന
ചരിത്രത്തിലാദ്യമായി വനിതാ ഉദ്യോഗസ്ഥരെ മിലിട്ടറി പോലീസില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സേന. 83 വനിതാ ഉദ്യോഗസ്ഥരെയാണ് നോണ്‍-ഓഫീസര്‍ കേഡര്‍ വിഭാഗത്തില്‍ ആദ്യമായി നിയമിച്ചത്. ഇവര്‍ വിവിധ ഡിവിഷനുകളില്‍ നിയമിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 100 പേര്‍ക്കായിരുന്നു പരിശീലനം നല്‍കിയത്. ഇതില്‍ 83 പേരാണ് ഇപ്പോള്‍ പാസ് ഔട്ട് ആയത്. 17 പേരുടെ പരിശീലനം ജൂലൈയില്‍ പൂര്‍ത്തിയാകും. 2020 ജനുവരി ആറിനാണ് ലെഫ്റ്റനന്റ് കേണല്‍ ജൂലിയുടെ നേതൃത്വത്തില്‍ പരിശീലനം ആരംഭിച്ചത്. 61 ആഴ്ചത്തെ പരിശീലനത്തില്‍ അടിസ്ഥാന പരിശീലനവും, അഡ്വാന്‍സ്ഡ് പരിശീലനവും ഉള്‍പ്പെട്ടിരുന്നു. എല്ലാ സൈനിക വാഹനങ്ങളും ഓടിക്കാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha