പതിനാറാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന് ആരംഭിക്കും...

പതിനാറാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന് ആരംഭിക്കും. ആദ്യ ദിവസം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും.
മേയ് 12ന് പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കും. വെള്ളിയാഴ്ചയാണ് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെ സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. സത്യപ്രതിജ്ഞക്ക് പിന്നാലെ എം.കെ. സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് തുടക്കം കുറിച്ച് ഉത്തരവുകളില്‍ ഒപ്പുവെച്ചു.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് 4000 രൂപ നല്‍കുന്നതാണ് മുഖ്യമന്ത്രി ഒപ്പുവെച്ച പ്രധാന ഉത്തരവ്. ആദ്യ ഗഡുവായി 2000 രൂപ ഈ മാസം നല്‍കും.
സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡുള്ളവരുടെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് മൂന്നു രൂപ കുറക്കല്‍ തുടങ്ങിയവയാണ് ഒപ്പുവെച്ച മറ്റ് ഉത്തരവുകള്‍.
https://www.facebook.com/Malayalivartha


























