കോവിഡ് വ്യാപനം രൂക്ഷം.... ഉത്തര്‍പ്രദേശില്‍ ലോക്ഡൗണ്‍ നീട്ടി....

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ലോക്ഡൗണ്‍ നീട്ടി. മേയ് 17വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
എല്ല സ്ഥാപനങ്ങളും ഓഫിസുകളും മേയ് 17 വരെ അടഞ്ഞുകിടക്കും. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് യു.പി. ശനിയാഴ്ച 26,847 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
ഏപ്രില്‍ 19ന് അവസാനിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പും കുംഭമേളയുമാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും ഓക്‌സിജന്‍ ദൗര്‍ലഭ്യവും കോവിഡ് മരണനിരക്കും ഉയര്‍ത്തിയിരുന്നു.
bo
https://www.facebook.com/Malayalivartha


























