Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഹസ്യ ബന്ധം ആരോപിച്ച് നാട്ടുകാര്‍ യുവതിയുടെ മുടി മൊട്ടയടിച്ച് നഗ്നയാക്കി റോഡിലൂടെ നടത്തിച്ചു; നാട്ടുക്കാരുടെ ക്രൂരമായി പീഡനം ഏറ്റവും വാങ്ങിയ സ്ത്രീ അവസാനം ജീവനൊടുക്കി; സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

09 MAY 2021 03:36 PM IST
മലയാളി വാര്‍ത്ത

രഹസ്യബന്ധം ആരോപിച്ച് നാട്ടുകാര്‍ മുടിമൊട്ടയടിച്ചു നഗ്‌നയാക്കി റോഡിലൂടെ നടത്തിച്ചു. നാട്ടുക്കാരുടെ ക്രൂരപീഡനത്തിനിരയായ യുവതി അവസാനം തന്റെ ജീവിതം തന്നെ അവസാനിപ്പിച്ചു. ദക്ഷിണ ത്രിപുരയിലെ ബേട്ടാഗ ഗ്രാമത്തിലെ 23 വയസുകാരിക്കാണ് ക്രൂരമായ പീഡനം മേല്‍ക്കേണ്ടി വന്നത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കേസില്‍ നാല് സ്ത്രീകളടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ തെളിവുകള്‍ ശേഖരിച്ചതായും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും സൗത്ത് ത്രിപുര എസ്.പി. ഡോ.കുല്‍വാന്ത് സിങ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍പേര്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കിയത്. മറ്റൊരു യുവാവുമായുള്ള രഹസ്യബന്ധത്തെച്ചൊല്ലി യുവതിയെ പരസ്യമായി അപമാനിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ പരാതി. യുവതിയുടെ രഹസ്യബന്ധം ഗ്രാമത്തിലെ നാട്ടുകൂട്ടത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ യുവതിയുടെ രഹസ്യവീഡിയോ ഗ്രാമത്തിലെ ചന്തയില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

ഇതിനുപിന്നാലെ നാട്ടുകാര്‍ സംഘടിച്ച് യുവതിയുടെ വീട്ടിലെത്തി. തുടര്‍ന്ന് യുവതിയെ ചെരിപ്പുമാല അണിയിക്കുകയും മുടി മുറിക്കുകയും ചെയ്തു. ശേഷം ശരീരത്തില്‍ കയര്‍ കെട്ടി നഗ്‌നയായി ഗ്രാമത്തിലൂടെ നടത്തിച്ചു. രഹസ്യബന്ധത്തിന്റെ പേരിലാണ് നാട്ടുകാര്‍ ഇത്തരത്തില്‍ ക്രൂരമായി ശിക്ഷിച്ചത്. തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തിയ യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ചില അയല്‍ക്കാര്‍ക്കെതിരേ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് നാട്ടുകാരുടെ ക്രൂരതയും ആത്മഹത്യയും പുറംലോകമറിയുന്നത്. ഇത് മാധ്യമങ്ങളിലും വാര്‍ത്തയായി. തുടര്‍ന്നാണ് ഹൈക്കോടതിയും ഇടപെട്ടത്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ചീഫ് സെക്രട്ടറി, ഡി.ജി.പി, എസ്.പി. എസ്.ഡി.പി.ഒ. തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചു. എത്രയുംവേഗം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എത്രയും വേഗം ഈ കക്ഷികള്‍ കോടതിയില്‍ മറുപടി നല്‍കണമെന്നും വാര്‍ത്തകള്‍ മാത്രം അടിസ്ഥാനമാക്കി കോടതിക്ക് നടപടിക്ക് സ്വീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്തത് സത്യമാണെങ്കില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിതെന്നും കോടതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends