Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്സിൻ നൽകുന്നതിന് ചുമതലയുള്ള സിവിൽ ഉദ്യോഗസ്ഥയെന്നുപറഞ്ഞ് വീട്ടിലെത്തി; വയോധികയുടെ മുന്നിൽ കത്തി കാണിച്ച് 3.10 ലക്ഷം കവര്‍ന്നു, അന്വേഷണം ഊർജിതമാക്കി പോലീസ്

09 MAY 2021 04:56 PM IST
മലയാളി വാര്‍ത്ത

മുതിർന്ന സിവിൽ ഉദ്യോഗസ്ഥയാണെന്നു പറഞ്ഞു വീട്ടിലെത്തി. തുടർന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിന്​ ചുമതലയുള്ള സിവില്‍ ഉദ്യോഗസ്​ഥ​ ചമഞ്ഞ് വീട്ടിലെത്തിയശേഷം​ വയോധികയെ കത്തി മുനയില്‍ നിര്‍ത്തി 3.10 ലക്ഷം രൂപ കവർന്നെടുത്തു.

മുംബൈയിലെ വോളി സ്വദേശിയിൽനിന്നാണ് പൈസ കവർന്നെടുത്ത്. വോളി സ്വദേശിയായ 74 കാരിയില്‍നിന്നാണ്​ പണവും സ്വര്‍ണവും അപഹരിച്ചത്. മകനും മരുമകളും ജോലിക്ക്​ പോയിരുന്നതിനാല്‍​ 74കാരിയായ സ്വാതി പട്ടീലും കൊച്ചുമകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് .

 

ഏകദേശം ഉച്ചക്ക് 12 മണിയോടെ സിവില്‍ ഉദ്യേഗസ്​ഥയെന്ന്​ പരിചയപ്പെടുത്തി ഒരു സ്​ത്രീ വീട്ടിലെത്തുകയായിരുന്നു. സ്വാതി പ​ട്ടീല്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചതാണോയെന്ന്​ ചോദിച്ച ശേഷം ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനു​ണ്ടെന്ന്​ പറഞ്ഞയിരുന്നു വീട്ടിനകത്ത് കയറിയത്.

തുടർന്ന്, വീട്ടിനകത്ത്​ ​​പ്രവേശിച്ചതോടെ യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാന്‍ പോകാന്‍ തിരിഞ്ഞതോടെ സ്​ത്രീ വയോധികയുടെ കഴുത്തില്‍ കത്തി വെച്ച്‌ ​ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു. പിന്നീട്​ വയോധികയെയും കൊച്ചുമകനെയും കെട്ടിയിട്ട ശേഷം സ്​ഥലം വിടുകയായിരുന്നു.

പിന്നീട്​ സ്വാതി ജനാലക്ക്​ സമീപത്തെ സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു. അതെ സമയം വഴിയാത്രക്കാരിലൊരാള്‍ ഇവരെ കാണുകയും ഇരുവരെയും കെട്ടഴിച്ച്‌​ വിടുകയും ചെയ്​തു. തുടര്‍ന്ന്​ കുടുംബം ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുടുംബത്തെക്കുറിച്ച്‌​ നന്നായി അറിയാവുന്നയാളാണ്​ കവര്‍ച്ചക്ക്​ പിന്നിലെന്നാണ്​ പൊലീസ്​ നിഗമനം. പൊലീസ്​ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends