Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യപ്രതിജ്ഞയ്ക്ക് ശേഷം മോദിയോട് അത് ആവശ്യപ്പെട്ട് മമത... മറുപടി കാത്ത് ബം​ഗാളും...

09 MAY 2021 05:03 PM IST
മലയാളി വാര്‍ത്ത

ബം​ഗാളിൽ തെരഞ്ഞെടുപ്പിന് മുൻപും പിൻപും ഴൻ തോതിലുള്ള അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. നിരവധി വീടുകൾ ആക്രമിക്കുകയും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുകയും ചെയ്ത അരാചകത്വം തുടരുന്ന ബം​ഗാളിൽ കഴിഞ്ഞ ദിവസമായിരുന്നു മുഖ്യന്ത്രിയായി മമതാ ബാനർജി അധികാരമേറ്റത്.

അതിനു ശേഷം ഇപ്പോൾ ബം​ഗാളിനെ കൊവിഡിൽ നിന്ന് രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ മരുന്നും ചികിത്സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മോദിക്ക് കത്തെഴുതുകയുണ്ടായി.

ചില സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികള്‍ മുതലായവ ചികിത്സാ സഹായങ്ങള്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത് ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍, സംഭരണ ടാങ്കുകള്‍, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ എന്നിവ അതിലുള്‍പ്പെടുന്നു.

ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജിഎസ്ടി എന്നിവയില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് മമതയുടെ പ്രധാന ആവശ്യം. നിരവധി പേര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നികുതി ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മമത കത്തില്‍ വ്യക്തമാക്കി.

കസ്റ്റംസ്, ജിഎസ്ടി, സിജിഎസ്ടി തുടങ്ങിയവ കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ ഉള്‍പെടുന്നതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. പുറത്തു നിന്ന് ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയില്‍ പിന്തുണയ്ക്കുമെന്നും മമത പറയുന്നു.

അതിനാല്‍ തന്നെ ഇത്തരം സംഭവന ചെയ്യുന്ന പലരും സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്ന കസ്റ്റംസ് ഡ്യൂട്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവയില്‍ ഇളവ് ലഭിക്കുമോ എന്ന് ചോദിക്കുന്നു. ഇത്തരം ഒരു അവസ്ഥയിലാണ് കേന്ദ്രത്തിന് മുന്നില്‍ ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

ഒക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, സിലണ്ടറുകള്‍, ക്രയോജനിക്ക് സ്റ്റോറേജ് ടാങ്കറുകള്‍, ടാങ്കറുകള്‍, കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി,ജിഎസ്ടികള്‍ എന്നിവ പിന്‍വലിക്കണം. ഇത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അത്യവശ്യമാണ് - മമത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

ബംഗാളിലേയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേയും ആരോഗ്യമേഖലയിലെ അടിസ്ഥാന ആവശ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്, ഓക്‌സിജന്‍ തുടങ്ങിയവയുടെ വിതരണം വര്‍ധിപ്പിക്കണമെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഇത് മൂന്നാം തവണയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. കൊവിഡ് ബാധിച്ചവര്‍ക്കായുള്ള ചികില്‍സയ്ക്ക് ആവശ്യമായ ഓക്സിജന്‍ കൃത്യമായി എത്തിക്കാനുള്ള നടപടികള്‍ വേണമെന്നും മമത ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ആറ് മാസക്കാലമായി കേന്ദ്രം ഒന്നും ചെയ്യാത്തതിന്റെ പരിണതഫലമാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധിയെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതായതോടെ സംസ്ഥാനത്ത് ബി.ജെ.പി. അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് മമത ബാനര്‍ജി കുറ്റപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയെ ഇതുപോലെ സഹായിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് 30 സീറ്റുപോലും നേടാന്‍ കഴിയുമായിരുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ ചില സ്ഥലങ്ങളില്‍ വോട്ടെടുപ്പ് പാനലിന്റെ അറിവോടെ തന്നെ ചില അട്ടിമറി നടന്നുവെന്നും മമത ബാനര്‍ജി പരാമർശിക്കുകയുണ്ടായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends