കോവിഡ് വ്യാപനത്തിന് അയവില്ല; ഡല്‍ഹിയിൽ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി സർക്കാർ

കോവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്.
മേയ് 17 രാവിലെ അഞ്ച് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്ത് ജാഗ്രത ഉറപ്പാക്കുന്നത് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.ഡല്‍ഹിയിലെ പ്രധാന പ്രശ്നം ഓക്സിജന്‍ ക്ഷാമമായിരുന്നുവെന്നും കേന്ദ്രത്തിന്റെ സഹായത്തോടെ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവെന്നും കേജ്രിവാള് പറഞ്ഞു.
https://www.facebook.com/Malayalivartha


























