Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുജറാത്തില്‍ ​ഗോശാല കോവിഡ് ചികിത്സാ കേന്ദ്രം; പാല്‍, ​രോഗികള്‍ക്ക് നല്‍കുന്നത് പാലില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നിര്‍മിക്കുന്ന 8 ഇനം മരുന്നുകള്‍

09 MAY 2021 06:38 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിച്ചവരെ ചികിത്സിക്കാനായി ഗോശാലയില്‍ സൗകര്യമൊരുക്കി ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തെടോഡ ഗ്രാമം. അസുഖം ബാധിച്ചവരെ ഗോശാലയില്‍ സജ്ജമാക്കിയ ആശുപത്രിയിലെത്തിച്ച ശേഷം ആയുര്‍വേദ വിധിപ്രകാരമാണ് ചികിത്സ നല്‍കുന്നതെന്ന് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു.

വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസൊലേഷന്‍ സെന്റര്‍ എന്നാണു കേന്ദ്രത്തിന്റെ പേര്. മേയ് അഞ്ചിനാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇവിടെ ഗ്രാമത്തിലെ ഏഴു കോവിഡ് രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.

പാലില്‍നിന്നും ഗോമൂത്രത്തില്‍ നിന്നും നിര്‍മിക്കുന്ന എട്ട് മരുന്നുകളാണ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത് എന്നാണ് റിപോര്‍ട്. ഗോമൂത്രത്തില്‍ നിന്നു തയാറാക്കുന്ന 'ഗോതീര്‍ഥ്' എന്ന മരുന്നും കൊടുക്കുന്നുണ്ട്.

രോഗികളുടെ പരിചരണത്തിന് രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനമുണ്ട്. രോഗികള്‍ ആവശ്യപ്പെട്ടാല്‍ ചികിത്സ നല്‍കാന്‍ രണ്ട് എംബിബിഎസ് ഡോക്ടര്‍മാരും സജ്ജമാണ്.

ഗ്രാമങ്ങള്‍ക്കു കോവിഡ് ചികിത്സാ സെന്ററുകള്‍ ആരംഭിക്കാന്‍ ഗുജറാത്ത് സര്‍കാര്‍ അനുമതി നല്‍കിയിരുന്നു. 5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends