Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വാക്‌സിനുകള്‍ക്ക് അഞ്ചു ശതമാനവും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനം നികുതിയും ആവശ്യം'; മമതാ ബാനര്‍ജിയുടെ ആവശ്യത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

09 MAY 2021 07:28 PM IST
മലയാളി വാര്‍ത്ത

വില കുറച്ചുനിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് അഞ്ചു ശതമാനവും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനം നികുതിയും ആവശ്യമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നികുതികള്‍ ഒഴിവാക്കണമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യത്തിന് പിന്നാലെയാണ് ധനമന്ത്രിയുടെ വിശദീകരണം. ജിഎസ്ടിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിയാല്‍ ഇവയുടെ ആഭ്യന്തര ഉത്പാദകര്‍ക്ക് ഇന്‍പുടുകള്‍ക്കും ഇന്‍പുട് സേവനങ്ങള്‍ക്കും നല്‍കുന്ന നികുതിക്ക് ലഭിക്കുന്ന ആനുകൂല്യം നേടാനാകില്ലെന്നും വില വര്‍ധിപ്പിച്ച്‌ ഇത് ഉപഭോക്താക്കള്‍ക്ക് കൈമാറും എന്നും നിര്‍മല സീതാരാമന്‍ ട്വീറ്റില്‍ പറയുന്നു.

ഉത്പന്നങ്ങള്‍ ഉത്പാദിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും നല്‍കിയ നികുതി തങ്ങള്‍ക്ക് കുറവ് ചെയ്തു നല്‍കണമെന്ന് അവകാശപ്പെടുന്നതാണ് ഇന്‍പുട് ടാക്‌സ് ക്രഡിറ്റ്. ഉത് ഉത്പന്നങ്ങളുടെ വില കുറയാന്‍ കാരണമാകുന്നു. നികുതിയില്‍നിന്ന് ഒഴിവാക്കിയ വസ്തുക്കള്‍ക്ക് ഇത് അവകാശപ്പെടാനാകില്ല. കോവിഡ് മരുന്നുകളും അനുബന്ധ ഉപകരങ്ങളും ഇറക്കുമതി തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സംയോജിത ജിഎസ്ടിയുടെ 70 ശതമാനവും സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന ഉപകരണങ്ങള്‍ക്കും നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മമതാ ബാനര്‍ജി ഞായറാഴ്ച കത്ത് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends