രാജ്യസഭാ എംപി രഘുനാഥ് മോഹപത്ര കോവിഡ് ബാധിച്ചു മരിച്ചു

രാജ്യസഭാ എംപി രഘുനാഥ് മോഹപത്ര(78) കോവിഡ് ബാധിച്ചു മരിച്ചു. ഒഡീഷയില്‍ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം. ഒരാഴ്ചയായി ഒഡീഷയിലെ എയിംസില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത ശില്‍പ്പിയുമായിരുന്നു രഘുനാഥ്. 2013ല്‍ പദ്മവിഭൂഷണ് നല്കി രാജ്യം ആദരിച്ചു. 1976ല്‍ പദ്മശ്രീയും 2001ല്‍ പദ്മഭൂഷണും രാജ്യം നല്കി. രഘുനാഥ് മോഹപത്രയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം പ്രകടിപ്പിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
https://www.facebook.com/Malayalivartha


























