ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്; മൃഗങ്ങള്‍ക്ക് ഭക്ഷണം നൽകുന്നത് വളണ്ടിയര്‍മാര്‍ മുഖേന

ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക പ്രഖ്യാപിച്ച് ഒഡിഷ. മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് 60 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ ഒഡിഷയിലെ അഞ്ച് മെട്രോപൊളിറ്റന്‍ കോര്‍പറേഷനുകള്‍, 48 നഗരസഭകള്‍, 61 നോട്ടിഫൈഡ് ഏരിയ കൗണ്‍സില്‍ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ തെരുവു പട്ടികള്‍ ഉള്‍പ്പെടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ വളണ്ടിയര്‍മാര്‍ മുഖേന ഇത്തരം മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കും. കോര്‍പറേഷനില്‍ പ്രതിദിനം 20,000 രൂപ, നഗരസഭകളില്‍ 5000, നോട്ടിഫൈഡ് ഏരിയ കൗണ്‍സിലുകളില്‍ 2000 രൂപ എന്നിങ്ങനെയാണ് ഭക്ഷണത്തിനായി പ്രതിദിനം ചെലവഴിക്കുന്ന തുക.
https://www.facebook.com/Malayalivartha


























