ശ്മശാനത്തില്‍ നിന്നും മരിച്ചവരുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച് മറിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

ശ്മശാനത്തില്‍ നിന്നും മരിച്ചവരുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. മൃതദേഹം മറയ്ക്കാന്‍ ഉപയോഗിക്കുന്ന തുണി, അവരുടെ വസ്ത്രങ്ങള്‍, സാരികള്‍ തുടങ്ങിയവ ഇവര്‍ മോഷ്ടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വൈറ്റ് സാരികള്‍ തുടങ്ങിയ വസ്തുക്കള്‍ ഇവരില്‍ നിന്നും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മോഷ്ടിച്ചെടുത്ത തുണികള്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം ഗ്വൗളിയാറിലുള്ള ഒരു കമ്ബനിയുടെ പേരില്‍ ഇവര്‍ പല സ്ഥാപനങ്ങളിലും വില്‍ക്കുകയായിരുന്നു പതിവ്. പ്രദേശത്തെ ചില വസ്ത്ര വ്യാപാരികളുമായി ഇവര്‍ക്ക് ധാരണയുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഏഴു പേരില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ മോഷണം നടത്തി വരികയാണ്. പകര്‍ച്ചവ്യാധി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























