കോവിഡ് പ്രതിരോധത്തിന് ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് അടിയന്തര ഉപയോഗത്തിന് അനുമതി

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് അടിയന്തിര ഉപയോഗത്തിന് വിതരണം തുടങ്ങാന്‍ അനുമതി. മെയ് 11 മുതല്‍ പ്രതിരോധ മരുന്ന് വിതരണം തുടങ്ങുമെന്ന് മേധാവി ജി.സതീഷ് റെഡ്ഡി വ്യക്തമാക്കി. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. മരുന്ന് ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഫലം കാണും. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്. കോവിഡ് വൈറസിനെ ചെറുക്കുന്നതിന് ഫലപ്രദമാണ് മരുന്ന് എന്ന് സതീഷ് പറഞ്ഞു. ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























