ഡല്‍ഹിയിലെ കൊവിഡ് സെന്ററിന് രണ്ടു കോടി വാഗ്ദാനം ചെയ്ത് അമിതാഭ് ബച്ചന്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കൊവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ഡല്‍ഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് രണ്ട് കോടി രൂപയാണ് ബച്ചന്‍ വാഗ്ദാനം ചെയ്തത്. തിങ്കളാഴ്ചയാണ് രകബ് ഗഞ്ചിലെ കൊവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് മജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. വിദേശത്ത് നിന്ന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സും എത്തിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ബച്ചന്‍ വാഗ്ദാനം ചെയ്‌തെന്നും സിര്‍സ വ്യക്തമാക്കി. 300 ബെഡുകള്‍ സജ്ജീകരിച്ച കൊവിഡ് സെന്ററാണ് രകബ് ഗഞ്ച് ഗുരുദ്വാരയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതിനു വേണ്ട ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സ്, ഡോക്ടേഴ്‌സ്, മെഡിസിന്‍ എന്നീ സൗകര്യവും ഇവിടെയൊരുക്കിയതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് രോഗികളെ ഇവിടെ പ്രവേശിപ്പിച്ച് തുടങ്ങുക. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സഹായവുമായി ബച്ചന്‍ രംഗത്തെത്തുന്നത്.
https://www.facebook.com/Malayalivartha


























