Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ന് അസാം മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും... തലസ്ഥാനമായ ഗുവാഹത്തിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്

10 MAY 2021 07:32 AM IST
മലയാളി വാര്‍ത്ത

ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ന് അസാം മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. തലസ്ഥാനമായ ഗുവാഹത്തിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. അസമിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് അധികാരമേല്‍ക്കുക.

രാവിലെ 11.30ന് ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുക്കും.

 



കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞാ ചടങ്ങ്. ജനങ്ങള്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കാന്‍ ബിജെപി സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ ഒമ്പതു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അസമില്‍ 126ല്‍ 75 സീറ്റു നേടിയാണ് എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തിയത്. ബിജെപിക്ക് മുഖ്യമന്ത്രിയടക്കം ഒമ്പത് മന്ത്രിമാരാണുള്ളത്. ഘടക കക്ഷികളായ എജെപിക്ക് മൂന്നും, യുപിപിഎല്ലിന് രണ്ടും മന്ത്രി സ്ഥാനങ്ങളാകും നല്‍കുക.



ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനു വിരാമമിട്ടാണ് ഇന്നലെ ബി.ജെ.പി നിയമസഭാകക്ഷി യോഗം ഹിമന്ത ബിശ്വ ശര്‍മ്മയെ നേതാവായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ തന്നെയാണ് ശര്‍മ്മയുടെ പേര് നിര്‍ദ്ദേശിച്ചത്.

യോഗത്തിനു മുമ്പ് സോനോവാള്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 126 അംഗ നിയമസഭയില്‍ ബി.ജെ.പി സഖ്യത്തിന് 75 സീറ്റുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends