മദ്യം കിട്ടാതെ വലഞ്ഞു! പകരം ഉപയോഗിച്ചത് ഹോമിയോ ഗുളിക; മൂന്ന് യുവാക്കൾ മരണപെട്ടു

മദ്യം ലഭിക്കാതെ വരുന്ന അവസരങ്ങളിൾ വിദേശമദ്യവും മറ്റ് അനവധിമാർഗങ്ങളും മദ്യപന്മാർ സ്വീകരിക്കും. ആൽക്കഹോൾ അടങ്ങിയ എന്തും കഴിക്കുവാൻ തോന്നുകയും ചെയ്യും. ഇത്തരത്തിലൊരു സംഭവമാണ് ഛത്തീസ്ഖണ്ഡിൽ നടന്നിരിക്കുന്നത്.
ഛത്തീസ്ഗഡില്‍ മദ്യത്തിനു പകരം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് കഴിച്ച് ചികിത്സയിലായിരുന്ന മൂന്ന് യുവാക്കള്‍ മരണപെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച റായ്പൂരിലാണ്‌സംഭവം നടന്നതെങ്കിലും ഞായറാഴ്ചയാണ് വിവരം പുറം ലോകം അറിയുന്നത്.
മനീഷ് വര്‍മ (37), ദല്‍വീര്‍ സിംഗ് പര്‍മര്‍ (25), ബല്‍വീന്ദര്‍ സിംഗ് (29) എന്നിവരാണ് മരിച്ചത്. ഏഴാം തീയതി മനീഷ് വര്‍മ വീട്ടില്‍വച്ച് മരിച്ചു. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരും ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
കൊവിഡ് മൂലമാണ് മനീഷ് തുര്‍ന്ന് വര്‍മ മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ വിലയിരുത്തൽ. തുടര്‍ന്ന് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരവും നടത്തി. എന്നാല്‍ ദല്വീര്‍ സിംഗിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആല്‍ക്കഹോള്‍ ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കണ്ടെത്തുകയായിരുന്നു.
പര്‍മര്‍ മരിച്ചത് ഹൃദായാഘതത്തെ തുടര്‍ന്നാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും ഹോമിയോ മരുന്ന് കഴിച്ച വിവരം അറിയുന്നത്.
https://www.facebook.com/Malayalivartha


























