കോവിഡ് ദുരിതത്തിനിടയിലും രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്; മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.86 രൂപയും ഡീസലിന് 89.17 രൂപയുമാണ് പുതുക്കിയ വില, സാധാരണക്കാരെ വലച്ച് പെരുംകൊള്ള

കോവിഡ് ദുരിതത്തില്‍ രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലായിരിക്കവേ ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിപ്പിച്ചുകൊണ്ട് പെരുംകൊള്ള. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.86 രൂപയും ഡീസലിന് 89.17 രൂപയുമാണ് പുതുക്കിയ വില എന്നത്.കൂടാതെ കേരളത്തില്‍ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയിരിക്കുന്നത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമായി ഉയർന്നു. കൊച്ചിയില്‍ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 രൂപയുമാണ് ഇന്നത്തെ വില. ഏതാനും മാസങ്ങളായി ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പതിവ് പൊടുന്നനെ നിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതാ വീണ്ടും തുടങ്ങിയ ഇരുട്ടടി തുടരുകയാണ്. മേയ് രണ്ടിന് ശേഷം അഞ്ചാം തവണയായാണ് ഈ വില വര്‍ധിപ്പിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജോലിയും കൂലിയുമില്ലാതെ നരകിക്കുകയാണ് സാധാരണക്കാരായ ജനങ്ങൾ. ഇതിനിടെയാണ് തീവെട്ടിക്കൊള്ളയുമായി ഇന്ധനവില വര്‍ധന വരുന്നത്. ലോറി വാടകയെയും മറ്റും സ്വാധീനിക്കുന്നതിനാല്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വരെ വില കുതിച്ചുയരാന്‍ പെട്രോള്‍ -ഡീസല്‍ വില വര്‍ധന കാരണമാകും.
പുതുക്കിയ ഇന്ധന വില (ലിറ്ററിന്)
തിരുവനന്തപുരം: പെട്രോള്‍ -93.51, ഡീസല്‍ -88.25
കൊച്ചി: പെട്രോള്‍ -93.73, ഡീസല്‍ -86.48
കോഴിക്കോട്: പെട്രോള്‍ -92.02 , ഡീസല്‍ -86.88
https://www.facebook.com/Malayalivartha


























