കാർഷിക നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സമരത്തില്‍ പങ്കെടുത്ത രണ്ട് പേർ മകളെ പീഡിപ്പിച്ചെന്ന് പിതാവ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിനിടെ കൊറോണ ബാധിച്ച് മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പിതാവിന്റെ പരാതി. ബംഗാളിലെ കമ്യൂണിസ്റ്റ് നേതാവായ പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെട്ടിരുന്നത്. സമരത്തില്‍ പങ്കെടുത്ത രണ്ട് പേരാണ് മകളെ പീഡിപ്പിച്ചതെന്ന് കമ്യൂണിസ്റ്റ് നേതാവ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇക്കാര്യം മകള്‍ ഫോണിലൂടെ അറിയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ ഉണ്ട്. കഴിഞ്ഞ മാസം പത്താം തിയതിയാണ് ബംഗാള്‍ സ്വദേശിനി കാര്‍ഷിക സമരങ്ങളില്‍ പങ്കെടുക്കാന്‍ ടിക്രിയില്‍ എത്തിയത്.
പ്രതിഷേധത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. എന്നാല്‍ ചികിത്സ തേടിയില്ല. തുടര്‍ന്ന് അസ്വസ്ഥതകള്‍ രൂക്ഷമായതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണയും സ്ഥിരീകരിച്ചു. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം ഹരിയാനയില്‍ നിന്ന് കര്‍ഷക സമര സ്ഥലത്തേക്ക് പോയ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പരാതി ഉയർന്നിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ നാമമാത്രമായ സമരമാണ് അതിര്‍ത്തിയില്‍ നടക്കുന്നത്. ടെന്റുകള്‍ മിക്കതും കാലിയാണ്. ഉള്ളതില്‍ തന്നെ ഒന്നോരണ്ടോ പേര് മാത്രമാണുള്ളത്.
https://www.facebook.com/Malayalivartha


























