ആഗസ്റ്റ് ആകുമ്പോൾ ഇന്ത്യയുടെ മരനിരക്ക് ഒരു മില്യൺ ആകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്റെ പഠനം; സ്വയം വരുത്തിവെച്ച ദേശീയ ദുരന്തത്തിന് മോദി സര്‍ക്കാര്‍ ഉത്തരവാദികലാക്കുമോ?

രാജ്യത്തെ കോവിഡ് വ്യാപനം ദിനംപ്രതി കുതിച്ചുയരുകയാണ്. കൊവിഡ് ബാധിച്ച് ഒരു ദിവസം മാത്രം ആയിരങ്ങളാണ് മരണത്തിന് കീഴ്‌പ്പെടുന്നത് . മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് മാസമാകുമ്പോൾ ആകെ മരണ നിരക്ക് പത്ത് ലക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പഠനറിപ്പോർട്ട്.
അതേ കുറിച്ച് ലാന്‍സെറ്റ് എന്ന അന്താരാഷ്ട്ര ജേണലില്‍ വന്ന ലേഖനത്തിലും വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, ലാന്‍സെറ്റ് ലേഖനത്തിലെ അത്തരമൊരു ഭാഗം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് നടി സ്വരാ ഭാസ്‌കര്‍.
'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്റെ പഠനമനുസരിച്ച് ആഗസ്റ്റ് മാസമെത്തുമ്ബോഴേക്കും ഇന്ത്യയുടെ മരണ നിരക്ക് ഒരു മില്യണാകുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ സ്വയം വരുത്തിവെച്ച ദേശീയ ദുരന്തത്തിന് മോദി സര്‍ക്കാര്‍ ഉത്തരവാദികളാവും. ലാന്‍സെറ്റ് ലേഖനത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഭാഗം.'
വാക്‌സിനും ഓക്‌സിജനും സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് നിരവധി ദിവസങ്ങളായി. കൊവിഡ് രണ്ടാം വരവിനെ യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് കേന്ദ്ര സർക്കാർ നേരിട്ടത്.
രാജ്യത്ത് ആവശ്യമായ വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് മുതല്‍ തുടങ്ങുന്നു മോദിയുടെ അബദ്ധങ്ങളുടെ എണ്ണം കൂടുതലാണ്. റിസൈന്‍ മോദി മുതല്‍ നോ മോര്‍ മോദി വരെയുള്ള ഹാഷ് ടാഗുകള്‍ ദിവസേന സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങാണ്.
എന്നാൽ, കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യയിക്ക് പെട്ടെന്നൊരു തിരിച്ചുവരവ് പറ്റില്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
സമ്ബൂര്‍ണ വാക്സിനേഷന്‍ മാത്രമാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന കോവിഡ് പ്രതിസന്ധിക്ക് ഒരു ദീര്‍ഘകാല പരിഹാരമെന്ന് അമേരിക്കയിലെ ഏറ്റവും മികച്ച ആരോഗ്യ വിദഗ്ധന്‍ ഡോ. അന്തോണി ഫോസി ഞായറാഴ്ച വ്യക്തമാക്കി.
"ഇതിന്റെയെല്ലാം അവസാനം എന്ന് പറയുന്നത് ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുക എന്നതാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഉല്‍പാദന രാജ്യമാണ് ഇന്ത്യ. അവര്‍ക്ക് അതിനുള്ള വിഭവങ്ങള്‍ ലഭ്യമാക്കണം. രാജ്യത്തിന് അകത്ത് നിന്ന് മാത്രമല്ല, പുറത്തുനിന്നും," അന്തോണി ഫോസി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് കൂടിയാണ് അന്തോണി ഫോസി. ഇന്ത്യയ്ക്ക് സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കുന്നതിനും അത് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനും ലോകരാജ്യങ്ങള്‍ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി കിടക്കകള്‍, ഓക്സിജന്‍, പിപിഇ കിറ്റ്, മറ്റ് സൗകര്യങ്ങള്‍ എന്നിവയില്‍ ഇന്ത്യ പ്രശ്നം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. ചൈന മാതൃകയില്‍ ഇന്ത്യയിലും അടിയന്തരമായി ആശുപത്രികള്‍ നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ആശുപത്രി കിടക്കയില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് തെരുവിലേക്ക് ആളുകളെ ഇറക്കിവിടാന്‍ കഴിയില്ല. ഓക്സിജന്റെ അവസ്ഥ ശരിക്കും നിര്‍ണായകമായ ഒന്നാണ്. ആളുകള്‍ക്ക് ഓക്സിജന്‍ ലഭിക്കാത്തത് ശരിക്കും ദാരുണമാണ്," ഫോസി വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ സഹായകമാകുമെന്നും അദ്ദേഹം അടിവരയിട്ടു. വാക്സിന്‍ തന്നൊണ് പ്രധാനമെങ്കിലും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ അടച്ചുപൂട്ടലിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിനോടകം ലോക്ക്ഡൗണിലേക്ക് കടന്നതായാണ് താന്‍ കരുതുന്നതെന്നും എന്നാല്‍ വ്യാപനം തടയാന്‍ കര്‍ശന നടപടികളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























