Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിങ്കല്‍ ക്വാറി ശ്​മ​ശാനമാക്കി മാറ്റി അധികൃതര്‍; ബംഗളൂരുവില്‍ മൃതദേഹങ്ങളുടെ നീണ്ടനിര

10 MAY 2021 12:56 PM IST
മലയാളി വാര്‍ത്ത

ശ്​മശാനങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്​മശാനമാക്കി ഉദ്യോഗസ്ഥർ. ബംഗളൂരുവില്‍ പ്രധാനമായി ഏഴു ശ്​മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ്​ അധികൃതർ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

കോവിഡ്​ ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്​മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ്​ താല്‍കാലിക ശ്​മശാനം. ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു.

അവി​ടം വൃത്തിയാക്കി 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന്​ ബംഗളൂരു അര്‍ബര്‍ ജില്ല കമീഷണര്‍ മഞ്​ജുനാഥ്​ അറിയിച്ചു. കോവിഡ്​ ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി തേവരെകരെ പ്ര​േദശത്ത്​ ഉപയോഗിക്കാതിരുന്ന ശ്​മശാനം ഉപയോഗയോഗ്യമാക്കിയതായും അദ്ദേഹം പറയുകയുണ്ടായി.

ബംഗളൂരുവിന്‍റെ പടിഞ്ഞാറന്‍ പ്രദേശത്താണ്​ ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ്​ ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്​മശാനത്തില്‍ പ്രതിദിനം 30 മുതല്‍ 40 മൃതദേഹങ്ങളാണ്​ സംസ്​കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്​മശാനം നി​യന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്​. മരിച്ചവരുടെ ബന്ധുക്കള്‍ക്കായി കുടിവെള്ള സൗകര്യവും ടോയ്​ലറ്റ്​ സൗകര്യവും ഒരുക്കിയിട്ടുണ്ടെങ്കിലും വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടില്ല, അതിനാല്‍ ആളുകള്‍ കഷ്​ട​െപ്പടുകയാണെന്നും ശ്​മശാനം നടത്തിപ്പുകാരനായ സുരേഷ്​ പറയുന്നു.

മൂന്നാഴ്ചയായി 24 മണിക്കൂറാണ്​ ബംഗളൂരുവിലെ ഏഴു ശ്​മശാനങ്ങളുടെയും പ്രവര്‍ത്തനം. ശനിയാഴ്ച അറ്റകുറ്റപണികള്‍ക്കായി ഒരു​ ശ്​മശാനം അടച്ചിരുന്നു. ശനിയാഴ്​ച കര്‍ണാകടയില്‍ 482 കോവിഡ്​ മരണമാണ്​ റിപ്പോര്‍ട്ട്​ ​െചയ്​തത്​. ഇതില്‍ 285 എണ്ണം ബംഗളൂരുവില്‍ മാത്രവും. വെള്ളിയാഴ്​ച 346 മരണം ബംഗളൂരുവില്‍ സ്​ഥിരീകരിച്ചു. കോവിഡ്​ സ്​ഥിരീകരിച്ചതിന്​ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends