കോവിഡ് വ്യാപനം അതിരൂക്ഷം; 'വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ല, അവധിയില്ല'; സഹായം അഭ്യര്‍ത്ഥിച്ച് മലയാളി മാലാഖമാര്‍

കോവിഡ് വ്യാപനം രാജ്യത്ത് പടര്‍ന്ന് പിടിക്കുമ്പോൾ പ്രതിസന്ധിയിലായി മലയാളി വിദ്യാര്‍ത്ഥിനികള്‍. കേരളവും കര്‍ണാടകവും സമ്പൂര്‍ണമായും അടച്ചിട്ടതോടെ കര്‍ണാടകത്തിലെ വിവിധ കോളജുകളില്‍ മലയാളി വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്.
നേഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കോളേജ് അധികൃതര്‍ കൊവിഡ് ആശുപത്രികളില്‍ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ക്ക് രോഗവും പിടിപെട്ടു.
എന്നാല്‍ കര്‍ണാടക തുംകൂരു ജില്ലയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് സഹായാഭ്യർത്ഥനയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കു വെച്ചിരുന്നു. 25 മലയാളി വിദ്യാര്‍ത്ഥിനികളാണ് ഈ കോളേജില്‍ മാത്രം കൊവിഡ് കാലത്ത് കുടുങ്ങിപ്പോയത്.
നാട്ടിലേക്ക് മടങ്ങാന്‍ കോളേജധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ തങ്ങളെ നിര്‍ബന്ധിച്ച് ആശുപത്രികളില്‍ ജോലിയെടുപ്പിക്കുന്നു. നിരവധി പേര്‍ക്ക് കൊവിഡും ബാധിച്ചിരുന്നു.
നിലവില്‍ രണ്ടുപേര്‍ കോളേജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് സര്‍വകലാശാല സര്‍ക്കുലറുണ്ടെന്നാണ് കോളേജധികൃതര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കുലര്‍ പ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഓഫ് ലൈന്‍ ക്ലാസുകള്‍ നടത്താവൂ.
വിഷയത്തില്‍ ശ്രീദേവി കോളേജധികൃതരെ പ്രതികരണത്തിനായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല ബെംഗളൂരു, ശിവമോഗ ജില്ലകളിലെ കോളേജുകളിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്, എന്നാല്‍ പലരും പരസ്യമായി പറയാന്‍ ഭയപ്പെടുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടുമെന്നാണ് വിദ്യാർഥികൾ പ്രതീക്ഷ വച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യയിൽ ആദ്യമായി നാലായിരം കടന്ന് കോവിഡ് മരണനിരക്ക്. തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 4 ലക്ഷത്തിൽ തന്നെ തുടരുകയാണ്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ മൂന്നാം കോവിഡ് തരംഗം ഒഴിവാക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച്ച അറിയിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 4.01 ലക്ഷം പേർക്കാണ്. ഇതോട് കൂടി രാജ്യത്തെ കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,23,446 ആയി. ഇത് കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം 4187 പേർ കൂടി മരണപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദം ആകാതിരുന്നതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇതിൽ തമിഴ്നാട്, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് പുതുതായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടകയിലും തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതൽ മെയ് 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മണിപ്പൂരിൽ മെയ് 17 വരെയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























