700 രൂപക്ക് കിട്ടുന്ന വാക്‌സിന്‍ അവര്‍ 1500 രൂപക്ക് വില്‍ക്കും; ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്; 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്ന സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ ഈടാക്കുന്നത് 300 രൂപ വരെ

കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ അസമത്വമുണ്ടെന്ന് സുപ്രീംകോടതിവരെ ചൂണ്ടികാട്ടിയതാണ്. എന്നാല്‍ വാക്‌സിന്‍ നയത്തില്‍ കോടതി ഇടപെടരുത് എന്നാണ് സുപ്രീംകോടതിക്ക് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഒരു കാര്യം ഉറപ്പാണ് കൊവിഡ് വാക്‌സിനായി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്. കൊവിന്‍ സൈറ്റില്‍ ലഭ്യമായ ഡേറ്റകള്‍ പ്രകാരം 18നും 44 നും ഇടയില്‍ പ്രായമുളളവര്‍ക്ക് ഒറ്റഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് 700 മുതല്‍ 1500 രൂപവരെയാണ്. നേരത്തേ 45 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ നിന്ന് ഈടാക്കിയിരുന്നതിന്റെ ആറിരട്ടിയാണ് ഇപ്പോഴത്തെ തുക.
കൊവിഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 700-900 രൂപയാണ് ആശുപത്രികള്‍ ഈടാക്കുന്നത്. അതേസമയം ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന് 1250- 1500 രൂപവരെയാണ് നിരക്ക്. സ്വകാര്യമേഖലയിലെ വാക്‌സിനേഷന്റെ ഭൂരിഭാഗവും അപ്പോളോ, മാക്‌സ്, ഫോര്‍ട്ടിസ്, മണിപ്പാല്‍ എന്നീ നാല് വലിയ കോര്‍പറേറ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പുകളാണ് നിര്‍വഹിക്കുന്നത്. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഉല്‍പാദകരില്‍ നിന്ന് ഒരു ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്രം സംഭരിച്ചത്. ഇത് പിന്നീട് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. ഒരു ഡോസിന് 100 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ സ്വകാര്യമേഖലയെ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ 250-300 രൂപ വാക്‌സിനേഷന്‍ സര്‍വീസ് ചാര്‍ജ് മാത്രമായി ഈടാക്കുകയാണ്. ഗതാഗതം, സംഭരണം, ജിഎസ്ടി എന്നിവ ഉള്‍പ്പടെ 660 മുതല്‍ 670 രൂപവരെ വാക്‌സിന്‍ എത്തിക്കുന്നതിനായി ചെലവുവരുന്നുണ്ടെന്ന് മാക്‌സ് ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അഞ്ചു മുതല്‍ ആറു ശതമാനത്തോളം വാക്‌സിന്‍ പാഴാകുന്നുണ്ട്. അതിനാല്‍ വാക്‌സിന് 710-715 രൂപ വരെയാകും. ഇതിനുപുറമേ സാനിറ്റൈസര്‍, ജീവനക്കാര്‍ക്കുളള പിപിഇ കിറ്റ്, ബയോമെഡിക്കല്‍ അവശിഷ്ടങ്ങളുടെ നശീകരണം തുടങ്ങിയവയ്ക്കും ചെലവുകളുണ്ട്. അത് ഏകദേശം 170-180 രൂപയ്ക്കിടയില്‍ വരും. അങ്ങനെ വരുമ്പോള്‍ ഒറ്റഡോസ് വാക്‌സിന്‍ കുത്തിവെപ്പിന് ആകെ വരുന്ന തുക 900 രൂപയാണ്.
എന്നാല്‍ വാക്‌സിന്‍ കമ്പനികള്‍ പ്രഖ്യാപിച്ച വിലയ്ക്ക് തന്നെയാണോ സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ ശേഖരണം നടത്തുന്നത് എന്ന കാര്യം വ്യക്തമല്ല. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 1200 രൂപയാണ് ഭാരത് ബയോടെക്ക് പ്രഖ്യാപിച്ചത്. സിറം 600 രൂപയും. ഇത്തരത്തില്‍ വലിയ വില വ്യത്യാസം വരുമ്പോള്‍ വാക്‌സിന്‍ ശേഖരണം സ്വകാര്യമേഖലക്ക് നല്‍കുന്നത് വാക്‌സിന്‍ ഉല്‍പാദകര്‍ കൊളളലാഭം കൊയ്യുന്നതിലേക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പുകള്‍ ഉണ്ട്. അതേസമയം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വാക്‌സിന്‍ ഓര്‍ഡറുകള്‍ തന്നെ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എപ്പോള്‍ മുതല്‍ നേരിട്ട് വാക്‌സിന് ഓഡര്‍ നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
https://www.facebook.com/Malayalivartha


























