Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ജൂൺ ഒന്നുവരെ ലോക്ക്ഡൗൺ നീട്ടി മഹാരാഷ്ട്ര സർക്കാർ

13 MAY 2021 04:54 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർദ്ധനവ്. മഹാരാഷ്ട്ര സർക്കാർ ജൂൺ ഒന്നുവരെ ലോക്ക്ഡൗൺ നീട്ടി. അതേസമയം സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണമാണ് മഹാരാഷ്ട്ര ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.

സംസ്ഥാനത്തെ കോവിഡ് കേസുകളുടെ നിരക്ക് രാജ്യത്തിന്റെ കോവിഡ് നിരക്കിന്റെ പകുതിയാണ്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന ജില്ലകളുള്ളതിനാല്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,781 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 816 മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 5,226,710 ആയി. മരണസംഖ്യ 78,007 ആയി ഉയരുകയും ചെയ്തു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.63 ലക്ഷം കോവിഡ് രോഗികള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ ലോകത്തെ പ്രതിദിനരോഗികളില്‍ 50 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്.

 

ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് 19 വൈറസിന്റെ B 1. 617 എന്ന വകഭേദം അതീവവ്യാപനശേഷിയുള്ളതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുകയാണ്. എത്രത്തോളം വ്യാപനശേഷിയുണ്ട് ഈ വൈറസ് വകഭേദത്തിന് എന്നത് ലോകാരോഗ്യസംഘടന പഠിച്ച്‌ വരികയാണ്.

മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് -46,781. പിന്നാലെ 43,529 രോഗികളുമായി കേരളം രണ്ടാമതുണ്ട്. കര്‍ണാടകയില്‍ 39,998ഉം തമിഴ്‌നാട്ടില്‍ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (8 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (17 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (26 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

Malayali Vartha Recommends