വാക്സിന് നിര്‍മ്മാണ കമ്ബനിയായ ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ്
കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചെന്ന മുഖവുരയോടെ തുടങ്ങിയ ട്വീറ്റിലാണ് ജീവനക്കാരുടെ കൊവിഡ് ബാധയുടെ കാര്യവും സുചിത്ര അറിയിച്ചത്. ലോക്ഡൗണിനിടയിലും 24 മണിക്കൂറും കമ്ബനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാക്സിന് നിര്‍മ്മാണം തുടരുകയാണെന്നും സുചിത്ര അറിയിച്ചു. ഭാരത് ബയോടെക്കിലെ കൊവിഡ് ബാധ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാവുകയാണ്. ജീവനക്കാര്‍ക്ക് കമ്ബനി വാക്സിന് നല്കിയിരുന്നില്ലേ, എങ്ങനെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.
https://www.facebook.com/Malayalivartha