'കൊറോണ വിദഗ്ധൻ' എന്നു പരിചയപ്പെടുത്തി കൊവിഡ് രോഗിയെ ചികിത്സിച്ചു; 15 ദിവസത്തോളം ചികില്സിക്കാനെന്ന വീട്ടിൽ വ്യാജേന സന്ദര്‍ശിച്ച് ഒന്നര ലക്ഷം രൂപയോളം തട്ടി എടുത്തു; ഒടുവിൽ 22കാരനും കൂട്ടാളിയും പോലീസ് പിടിയിൽ

കോവിഡ് വിദഗ്ദ്ധൻ എന്ന് പരിചയപെടുത്തി ഗുജറാത്തിൽ കൊവിഡ് രോഗിയെ ചികിത്സിക്കാനെത്തിയ യുവാവ് അറസ്റ്റിലായി. ഇസാൻപൂര്‍ സ്വദേശിയായ നരേന്ദ്ര പാണ്ഡ്യ എന്ന യുവാവാണ് അറസ്റ്റിലായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവശ്യമരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നതിനിടയിലാണ് തട്ടിപ്പ് സംഭവം നടക്കുന്നത്.
താൻ ഡോക്ടറാണെന്നു പരിചയപ്പെടുത്തി കൊവിഡ് രോഗിയെ ചികിത്സിക്കാമെന്ന വാഗ്ദാനവുമായി യുവാവ് രംഗത്തെത്തുകയായിരുന്നു. ഇയാള്‍ രോഗിയുടെ ബന്ധുക്കളിൽ നിന്ന് ഒന്നര ലക്ഷം രൂപയോളം തട്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
അഹമ്മദാബാദിലെ ഖോഖര എന്ന പ്രദേശത്തായിരുന്നു വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ ചികിത്സിക്കാനായി ഇദ്ദേഹം എത്തിയത്. 15 ദിവസത്തോളം ഇയാള്‍ രോഗിയെ ചികിത്സയ്ക്ക് എന്ന വ്യാജേന സന്ദര്‍ശിച്ചെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
48കാരനായ കൊവിഡ് രോഗിയെയായിരുന്നു ഇയാള്‍ ചികിത്സിക്കാനായി എത്തിയിരുന്നത്. ഏപ്രിൽ അവസാന ആഴ്ചയിലായിരുന്നു ഇയാള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കൊവിഡ് ആണെന്നു സംശയിച്ചതിനെത്തുടര്‍ന്ന് ഏപ്രിൽ 27ന് സിടി സ്കാനും നടത്തിയിരുന്നു.
ഇതോടെ ഗുരുതര കൊവിഡ് രോഗലക്ഷണമായ ശ്വാസകോശ അണുബാധയുണ്ടെന്നും വ്യക്തമായി. ഇതിനു പിന്നാലെ രോഗിയുടെ ബന്ധുക്കളാണ് പാണ്ഡ്യയുടെ സഹായം തേടാൻ ശുപാര്‍ശ ചെയ്തത്. തന്‍റെ അമ്മയുടെ കൊവിഡ് ചികിത്സ നടത്തിയത് ഇയാളാണെന്നും അയൽക്കാരൻ അറിയിച്ചു. തുടര്‍ന്ന് കൊവിഡ് 19 രോഗിയുടെ ബന്ധുക്കള്‍ക്ക് ഇവര്‍ പ്രതിയുടെ നമ്പര്‍ നൽകുകയായിരുന്നു.
ഫോണിൽ ബന്ധപ്പെട്ടപ്പോള്‍ താൻ കൊറോണ വിദഗ്ധനാണെന്നും ഒരു ദിവസം പതിനായിരം രൂപയോളം ഫീസ് വരുമെന്നും ഇയാള്‍ പറഞ്ഞു. ചികിത്സാ കാലയളവിൽ റീന എന്ന നഴ്സ് മുഴുവൻ സമയവും രോഗിയുടെ വീട്ടിൽ തങ്ങുമെന്നും ഇയാള്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഏപ്രിൽ 29ന് നഴ്സ് എന്നു പരിചയപ്പെടുത്തിയ റീനയും മറ്റൊരു സഹായിയ്ക്കുമൊപ്പം രോഗിയുടെ വീട്ടിലെത്തിയ ഇയാള്‍ രോഗിയ്ക്ക് ഡ്രിപ്പിടുകയും ഇൻജെക്ഷനുകള്‍ എടുക്കുകയും ചെയ്തു. രോഗിയെ പരിശോധിക്കാനായി ഇയാള്‍ നാലു ദിവസം കൂടുമ്പോള്‍ എത്തിയിരുന്നു. എന്നാൽ രോഗിയുടെ നിലയിൽ ഒരു പുരോഗതിയും ഇല്ലാതെ വന്നതോടെയാണ് ഇയാളെപ്പറ്റി സംശയം ഉയർന്നത്. തുടര്‍ന്ന് ബന്ധുക്കളുമായി വിവരം പങ്കുവെച്ചു.
സംശയം തോന്നിയതോടെ വ്യാജഡോക്ടറോട് യോഗ്യത തെളിയിക്കുന്ന രേഖകളും ആശുപത്രിയുടെ വിവരങ്ങളും കൈമാറാൻ ചില ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തൃപ്തികരമായ മറുപടി നല്‍കാൻ ഇയാള്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതിയായ വ്യാജ ഡോക്ടറെയും സഹായിയെയും കുടുംബം പോലീസിനു കൈമാറുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത കേസ് രജിസ്റ്റർ ചെയ്തു.
https://www.facebook.com/Malayalivartha


























