റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി; വാക്സിന്‍ ഹൈദരാബാദിൽ എത്തിച്ചത് മോസ്‌കോയില്‍ നിന്നും പ്രത്യേക വിമാനത്തില്‍

റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. മോസ്‌കോയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് വാക്സിന്‍ എത്തിച്ചതെന്ന് സ്പുട്നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. സ്പുട്നിക് വാക്സിന്‍ ഹൈദരാബാദില്‍ എത്തിയെന്ന് വിമാനത്തില്‍ നിന്ന് വാക്സിന്‍ ബോക്സുകള്‍ ഇറക്കുന്നതിന്റെ ചിത്രങ്ങളും ട്വിറ്റ് ചെയ്തിട്ടുണ്ട്.
കോവിഡ്19 നെതിരായ റഷ്യന്‍ - ഇന്ത്യന്‍ സംയുക്ത പോരാട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്ന് റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് എഎന്‍ഐയോട് പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ കേസുകളില്‍ വന്‍വര്‍ധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഫുട്‌നിക് വാക്‌സിന് അംഗീകാരം നല്‍കിയത്. ഡോക്ടര്‍ റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. 2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്‌സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനുമാണ് സ്പുട്നിക്
https://www.facebook.com/Malayalivartha


























