വിവാഹവാഗ്ദാനം നല്‍കിയ ശേഷം മാതാപിതാക്കളെ കാണാനെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചുവരുത്തി; കാമുകനും 24 സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു: ഒമ്പത് ദിവസങ്ങൾക്ക് ശേഷം പരാതിയുമായി യുവതി രംഗത്ത്

സോഷ്യൽമീഡിയവഴിയുള്ള പ്രണയവും ഒടുവിൽ ചതിയിൽ ചെന്ന് പെടുന്നതും ദിനംപ്രതി വാർത്തകളിൽ കാണുന്നതാണ്. ഇപ്പോളിതാ അത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത് ഡൽഹിയിലാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നല്‍കി സുഹൃത്തുക്കളുമായി ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുമായി യുവതി രംഗത്ത്.
യുവാവും 24 സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയില്‍ പറയുന്നത്. മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
ഒമ്പത് ദിവസത്തിനു ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കിയ ശേഷം മാതാപിതാക്കളെ കാണാനെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തന്നെ വിളിച്ചു വരുത്തിയതെന്നും യുവതി കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തിന് കീഴില്‍ ഹോമെയ്ഡ് ആയി ജോലി ചെയ്യുന്ന യുവതി നാലു വര്‍ഷം ഡല്‍ഹി നഗരത്തില്‍ താമസം തുടങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ യുവതി സാഗര്‍ എന്ന വ്യക്തിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു.
ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. സൗഹൃദം പിന്നീട് പ്രണയമായി മാറി. കുറച്ചുകാലത്തിനുശേഷം, സാഗര്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. തുടര്‍ന്ന് തന്‍റെ മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ വേണ്ടി യുവതിയെ സാഗര്‍ ഒരു ഹോഡല്‍ എന്ന നഗരപ്രാന്ത പ്രദേശത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു.
മെയ് മൂന്നിന് സാഗറിനെ കാണാന്‍ യുവതി ഹോഡലിലേക്കു പോയി. തുടര്‍ന്ന് അവര്‍ അവിടെനിന്ന് രാംഗഢ് ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തു എത്തി.
അവിടെ സാഗറിന്‍റെ സഹോദരനും ഒരു കൂട്ടം സുഹൃത്തുക്കളും വനപ്രദേശത്തോട് ചേര്‍ന്ന ഒരു ഫാംഹൌസില്‍ ഇരുന്നു മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
അടുത്ത ദിവസം ആക്രികച്ചവടക്കാരന്റെ അടുത്ത് കൊണ്ടുപോയ തന്നെ അവിടെവച്ച് അഞ്ചുപേര്‍ കൂടി പീഡിപ്പിച്ചു. അതിനു ശേഷം തന്നെ വഴിയില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























