സംഗീത പരിപാടി സംഘടിപ്പിച്ചതിന് ദലിത് വിഭാഗത്തില്‍പെട്ട മൂന്നു മുതിര്‍ന്നവരെ കാലില്‍ വീണ് മാപ്പ് പറയിപ്പിച്ച് ഗ്രാമപഞ്ചായത്ത്; പഞ്ചായത്തിലെ 8 പേര്‍ക്കെതിരെ പൊലീസ് കേസ്

തമിഴ്‌നാട്ടിൽ കോവിഡ് പ്രോട്ടോകാള്‍ ലംഘിച്ച് സംഗീത പരിപാടി സംഘടിപ്പിച്ചതിന് ദലിത് വിഭാഗത്തില്‍പെട്ട മൂന്നു മുതിര്‍ന്നവരെ കാലില്‍ വീണ് മാപ്പ് പറയിപ്പിച്ച് ഗ്രാമപഞ്ചായത്ത്. വില്ലുപരത്താണ് പ്രാകൃതമായ സംഭവം.
ഇതിനോടകം കാലില്‍ വീണ് ഇവര്‍ മാപ്പ് പറയുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുമാള്‍, സന്താനം, അറുമുഖം എന്നിവര്‍ക്കാണ് പഞ്ചായത്ത് വിചിത്ര ശിക്ഷ വിധിച്ചത്.
മെയ് 12ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഇവര്‍ ചെറിയ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പരിപാടി തുടങ്ങിയപ്പോള്‍ നിരവധിപേർ ഒത്തുകൂടുകയായിരുന്നു.
ഇതേതുടര്‍ന്ന് പൊലീസ് എത്തുകയും ആളുകളെ പിരിച്ചുവിടുകയും ചെയ്തു. പരിപാടി സംഘടിപ്പിച്ചതിന് തിരുമാളിനെയും സന്താനത്തെയും അറുമുഖത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ ഇവര്‍ ഉടന്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍ ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതേതുടര്‍ന്ന് എത്തിയപ്പോഴാണ് പഞ്ചായത്തിന്റെ വിചിത്ര ശിക്ഷ. സംഭവത്തില്‍ പഞ്ചായത്തിലെ 8 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
https://www.facebook.com/Malayalivartha


























