ഇന്ത്യയിലും ബ്രിട്ടനിലും കണ്ടെത്തിയ എല്ലാ കോവിഡ് വകഭേദങ്ങള്‍ക്കുമെതിരെ കോവാക്സിന് ഫലപ്രദമെന്ന് ഭാരത് ബയോടെക്

ഇന്ത്യയിലും ബ്രിട്ടനിലും കണ്ടെത്തിയ എല്ലാ കോവിഡ് വകഭേദങ്ങള്‍ക്കുമെതിരെ കോവാക്സിന് ഫലപ്രദമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരത് ബയോടെകിന്റെ അവകാശവാദം.
മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷിയസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുസിത്ര എല്ല ട്വിറ്ററില്‍ പങ്കുവച്ചു. പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കോവാക്സിന് നിര്‍വീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് പറയുന്നു.
നേരത്തെ കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്സിന് നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























