Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്ഷപ്പെടാന്‍ ഇസ്‌റാഈല്‍ സൈന്യം നല്‍കിയത് വെറും ഒരു മണിക്കൂര്‍... ജീവന്‍ വരെ നഷ്ടപ്പെടുമായിരുന്ന ക്രൂരത ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകര്‍

16 MAY 2021 08:53 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ അല്‍ ജസീറയുടെയും അസോസിയേറ്റഡ് പ്രസ്സിന്റെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന 11 നില വരുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവിടെയുള്ളവര്‍ക്ക് ഇസ്‌റാഈല്‍ സൈന്യം നല്‍കിയത് വെറും ഒരു മണിക്കൂറാണ്. നിരവധി ഓഫീസുകള്‍ക്ക് പുറമെ 60 പാര്‍പ്പിട അപ്പാര്‍ട്ട്‌മെന്റുകളും ഈ കെട്ടിടത്തിലുണ്ട്. അവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വസിക്കുന്നു. ഈ കെട്ടിടത്തില്‍ ആകെയുണ്ടായിരുന്നത് ഒരു ലിഫ്റ്റ് ആണ്. വെറും ഒരു മണിക്കൂര്‍ കൊണ്ടുവേണം പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയുമൊക്കെ ഒഴിപ്പിക്കാന്‍.

ജീവിതത്തില്‍ ഇന്നുവരെ സ്വരുകൂട്ടിയത് എടുക്കണം. അവശ്യവസ്തുക്കള്‍ കരുതണം. ഇസ്‌റാഈലിന്റെ കണ്ണില്ലാത്ത ക്രൂരത അറിയാവുന്നത് കൊണ്ട് തങ്ങളുടെ ജീവിതം ഇനി അഭയാര്‍ഥി ക്യാമ്ബിലാണെന്ന് ഇവര്‍ക്ക് ബോധ്യമുണ്ട്. കെട്ടിടം മുച്ചൂടും അവര്‍ നശിപ്പിക്കും. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ലിഫ്റ്റ് വിട്ടുകൊടുത്ത് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഗോവണിപ്പടി താഴെയെത്താന്‍ ശ്രമിച്ചു. എല്ലാവരും ജീവനും കൊണ്ട് ഓടുകയായിരുന്നു. കെട്ടിടത്തിന് പുറത്ത് നിലയുറപ്പിക്കാന്‍ പറ്റില്ല. ദൂരെ സ്ഥലത്തേക്ക് പോകണം. അല്ലെങ്കില്‍ ഇസ്‌റാഈല്‍ പോര്‍വിമാനങ്ങളുടെ ലക്ഷ്യം തങ്ങളും ആയേക്കും.
ഓഫീസില്‍ നിന്ന് ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും അടക്കമുള്ള എടുക്കാന്‍ പറ്റുന്നവ എടുത്താണ് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തക സഫ്വത് അല്‍ കഹ്ലൂത് അടക്കമുള്ളവര്‍ ഇറങ്ങിയത്. എന്നാല്‍ കൂടുതല്‍ സമയം ഇവര്‍ക്ക് ആവശ്യമായിരുന്നു. 15 മിനുട്ട് അധികം തരണമെന്ന് എ പി മാധ്യമപ്രവര്‍ത്തകന്‍ ഇസ്‌റാഈല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിലൂടെ കെഞ്ചിയെങ്കിലും ലഭിച്ചില്ല. കെട്ടിടം ഉടമയായ ജവാദ് മഹ്ദിയും കൂടുതല്‍ സമയത്തിന് ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരായ നാല് പേരെ കെട്ടിടത്തിലേക്ക് കടത്തിവിടണമന്നതായിരുന്നു ആവശ്യം. ക്യാമറകള്‍ പുറത്തെത്തിക്കണം. പത്ത് മിനുട്ടിനായി വീണ്ടും വീണ്ടും കെഞ്ചിയെങ്കിലും ഇസ്‌റാഈലി ഉദ്യോഗസ്ഥന്‍ സമ്മതിച്ചില്ല.
'ഒരായുസ്സിലെ അധ്വാനവും ഓര്‍മകളും ജീവിതവുമാണ് നിങ്ങള്‍ തകര്‍ത്തത്. ഞാനിവിടെ തൂങ്ങിമരിക്കും. നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ സാധിക്കും?' ഇതായിരുന്നു കെട്ടിട ഉടമയായ മഹ്ദിയുടെ മറുപടി. ഹമാസ് ചാരന്മാരെ ഇല്ലാതാക്കാനാണ് കെട്ടിടം ലക്ഷ്യമിട്ടതെന്ന പതിവ് ന്യായമാണ് ഇസ്‌റാഈല്‍ സൈന്യം മുന്നോട്ടുവെച്ചത്. മാധ്യമപ്രവര്‍ത്തകരെ മനുഷ്യകവചമായി വെച്ചാണ് ഹമാസ് ഈ പ്രദേശം ഭരിക്കുന്നതെന്ന് ഇസ്‌റാഈല്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിന് ഒരു തെളിവും മുന്നോട്ടുവെക്കാന്‍ അവര്‍ക്കായിട്ടില്ല. പത്ത് വര്‍ഷമായി ഈ ഓഫീസില്‍ ജോലി ചെയ്യുന്ന തനിക്ക് ഇതുവരെ സംശയകരമായി ഒന്നും തോന്നിയിട്ടില്ലെന്ന് അല്‍ കഹ്ലൂത് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (13 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (31 minutes ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (46 minutes ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (56 minutes ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (1 hour ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (1 hour ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (1 hour ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (2 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (5 hours ago)

Malayali Vartha Recommends