ഓക്സിജൻ മാന് ക്ലീന്‍ ചിറ്റ് നൽകി ഡൽഹി പോലീസ്... ശ്രീനിവാസിനൊപ്പം ചേർന്ന് ഷാഫി പറമ്പിലും...

ഓക്സിജൻ ഉൾപ്പെടെയുള്ള കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.
കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് എട്ട് പേര്‍ക്കും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവച്ചെന്ന പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തത്.
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശ്രീനിവാസിനോട് നിരവധി പേരാണ് സഹായം അഭ്യർഥിച്ചത്. ഇവർക്കൊക്കെ സഹായം ലഭ്യമാക്കിയ ശ്രീനിവാസിന് ഓക്‌സിജന്‍ മാന്‍ എന്ന വിളിപ്പേരും ലഭിച്ചു.
അതേസമയം, ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കോവിഡ് പ്രതിരോധ, ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നുവെന്നും കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നുമുള്ള പരാതി കോടതിക്ക് മുന്നിലെത്തി. ഈ പരാതിയിലാണ് അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. മരുന്നും ഓക്‌സിജനും പണം ഈടാക്കാതെ നല്‍കി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോപണ വിധേയരായ 9 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകളില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്താന്‍ ആറ് ആഴ്ചത്തെ സമയം നല്‍കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ശ്രീനിവാസിന് ഐക്യദാര്‍ഢ്യമറിയിച്ച് ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ് കേരള ഘടകം രംഗത്തെത്തിയിരുന്നു. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എസ്ഒഎസ്‌ഐവൈസിയുടെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 108 രൂപ വീതം സമാഹരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ഓക്‌സിജന്‍ എത്തിച്ച് നല്‍കിയ ശ്രീനിവാസിനോട് സാമ്പത്തിക സ്രോതസ് ചോദിച്ച പൊലീസ് നടപടിയോട് പ്രതിഷേധിച്ചുകൊണ്ട് 'ഞങ്ങളാണ് സോഴ്‌സ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് കോഗ്രസിന്റെ 108 രൂപ ക്യാംപെയ്ന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ ഷാഫി പറമ്പില്‍, നേതാക്കളായ വീണ എസ് നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ ക്യാംപെയ്‌നില്‍ പങ്കാളികളായി.
ക്യാംപെയ്‌നിനെക്കുറിച്ച് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്,
ഈ രാജ്യത്തെ ഭരണ സംവിധാനം കോവിഡിന് മുന്നിൽ നിഷ്ക്രിയരായപ്പോൾ, ഓക്സിജൻ സിലിണ്ടറുകമായി നാടിന് ശ്വാസമായവനാണ് ബി വി ശ്രീനിവാസ്. അയാൾ സാധാരണക്കാരന് പകർന്ന് നല്കുന്ന ഭക്ഷണത്തിന്റെയും മരുന്നിന്റെയും “സോഴ്സ് ” അന്വേഷിച്ചു ചെല്ലുമ്പോൾ എത്തിപ്പെടുക നന്മ വറ്റാത്ത കുറേ മനുഷ്യരിലാണ്. അതെ ആ മനുഷ്യത്വമാണ് അയാളുടെ സോഴ്സ്.
ബി. വി. ശ്രീനിവാസ് നേതൃത്വം നൽകുന്ന സംഘടനയ്ക്ക് നമ്മളിൽ പലരും നേരത്തെ തന്നെ സഹായം നൽകിയവരാണ്. എന്നാൽ ഇന്നത്തെ ഡൽഹി പൊലീസിന്റെ നടപടിയോടുള്ള പ്രതിഷേധമാണിത്. ഈ പ്രതിഷേധത്തിൽ നിങ്ങളും പങ്കാളികളാവുക. “ഞങ്ങളാണ് സോഴ്സ്” #108 രൂപ നൽകി നമ്മുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നിൽക്കാം. ആ പ്രവര്‍ത്തനങ്ങൾക്ക് കരുത്ത് പകരാം.
കഴിഞ്ഞ ദിവസമാണ് ബി വി ശ്രീനിവാസിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പൊലീസ് നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
അതേസമയം, ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു.
പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് രൺദീപ് സുര്‍ജേ വാലയും വ്യക്തമാക്കി. രാഹുൽ ഗാന്ധിയും ബി വി ശ്രീനിവാസിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. 'കൊല്ലുന്നവനേക്കാള്‍ വലുതാണ് രക്ഷിക്കുന്നവൻ' - എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ശ്രീനിവാസിനോട് പ്രതിദിനം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിക്കുന്നത്.
അതില്‍ നിന്ന് 20000ല്‍ അധികം ദുരിതബാധിതരെ ഇതുവരെ സൗജന്യമായി സഹായിച്ചിട്ടുണ്ടെന്നാണ് ബി വി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസിന്റെ അവകാശവാദം. കോവിഡ് രോഗികള്‍ക്കാവശ്യമുള്ള ആശുപത്രി കിടക്കകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍ എന്നീ ആവശ്യങ്ങള്‍ എത്തിച്ചു നല്‍കുകയാണ് ഇവരുടെ പ്രവര്‍ത്തനം.
https://www.facebook.com/Malayalivartha


























