രാജ്യത്ത് നേരിയ ആശ്വാസം; ഏപ്രില്‍ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെ, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയര്‍ന്നു, ആദ്യ അഞ്ചിൽ നാലാമത് കേരളം

കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഇന്ന് നേരിയ ആശ്വാസമെന്ന് റിപ്പോർട്ട്. ഏപ്രില്‍ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2,81,386 പേര്‍ക്കാണ് 24 മണിക്കൂറിനിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് .4,106 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയര്‍ന്നതും ഏറെ ആശ്വാസകരമാണ്.
3,78,741 പേര്‍ 24 കഴിഞ്ഞ ദിവസം ആശുപത്രി വിടുകയുണ്ടായി. 2,49,65,463 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ‍് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2,74,390 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. 2,11,74,076 പേര്‍ രോഗമുക്തരായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 35,16,997 ആണ്. അതേസമയം ഇതുവരെ 18,29,26,460 പേര്‍ വാക്സിന്‍ സ്വീകരിച്ചു.
പ്രതിദിന കോവിഡ് കണക്കുകള്‍ രണ്ട് ലക്ഷത്തിന് താഴെ ആയിരിക്കുമ്ബോള്‍ ടെസ്റ്റ് നിരക്കുകളും രാജ്യത്ത് കുറവാണ്.
ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍
മഹാരാഷ്ട്ര- 34,389
തമിഴ്നാട്- 33,181
കര്‍ണാടക- 31, 531
കേരളം- 29,704
ആന്ധ്രപ്രദേശ്- 24,171
അതോടൊപ്പം തന്നെ പ്രതിദിന കോവിഡ് കേസുകളില്‍ 54.37 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നതാണ്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രമാണ് 12.22 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുനന്ത. 974 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മരിച്ചത്. കര്‍ണാടകയില്‍ 403 പേര്‍ ഇന്നലെ മരണപ്പെട്ടു.
അതേസമയം, കേരളത്തില്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. കോവിഡ് വ്യാപനത്തിന്‍റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്നതിന്‍റെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് നടപ്പിലായത്. കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.
https://www.facebook.com/Malayalivartha


























